Thursday, March 28, 2024
-Advertisements-
KERALA NEWSപടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും ; ആലുവയിൽ...

പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും ; ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ അവസാനമായി കുറിച്ചത് ഇങ്ങനെ

chanakya news
-Advertisements-

എറണാകുളം : ഗാർഹിക പീഡനത്തെ തുടർന്ന് കത്തെഴുതിവെച്ച് എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലുവ എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയ പർവീൻ (21) ആണ് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. ഗാർഹിക പീഡനത്തിന് ഭർത്താവിനെതിരെ പോലീസിൽ പരാതി കൊടുത്തതിന് തൊട്ട് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

പരാതി പരിഹരിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് മോശമായി പെരുമാറിയതായി യുവതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആലുവ സിഐ ക്കെതിരെയും ഭർതൃ വീട്ടുകാർക്കെതിരെയുമാണ് ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ളത്. എന്നാൽ പോലീസ് സ്റ്റേഷനിൽ വെച്ച് യുവതി ഭർത്താവിന്റെ മുഖത്തടിച്ചപ്പോൾ ഇടപെടുകയാണ് ചെയ്‌തെന്ന് പോലീസ് പറയുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മോഫിയ പർവീൻ നോട്ടുബുക്കിൽ അവസാനമായി കുറിച്ചത് ഇങ്ങനെ
mofia

”ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”വലിയ അക്ഷരങ്ങളിൽ ഒടുവിൽ മോഫിയ എഴുതിയിരിക്കുന്നത് ഇങ്ങനെ:”സിഐയ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം!”

mofia 1 1

-Advertisements-