Friday, March 29, 2024
-Advertisements-
KERALA NEWSപത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കോട്ടയം : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ സ്വദേശി വിഷ്ണു രാജാണ് അറസ്റ്റിലായത്. സ്‌കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നവംമ്പറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പ്രതി സ്‌കൂൾവിട്ട് വീട്ടിലേക്ക് നടന്ന് വരികയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. അറിയാവുന്ന ആളായതിനാൽ പെൺകുട്ടി ഓട്ടോയിൽ കയറുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അധികൃതർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം പോലീസിൽ അറിയിച്ചതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

-Advertisements-