Saturday, April 20, 2024
-Advertisements-
ENTERTAINMENTCinemaപത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത് പക്ഷെ പിരിയേണ്ടി വന്നു ; തുറന്ന് പറഞ്ഞ്...

പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത് പക്ഷെ പിരിയേണ്ടി വന്നു ; തുറന്ന് പറഞ്ഞ് വൈശാലി നായിക

chanakya news
-Advertisements-

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ മികച്ച് നിൽക്കുന്ന മലയാള സിനിമയാണ് 1988 ൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം. ഇന്നും സിനിമ പ്രേമികളുടെ ഫേവറൈറ്റ് പട്ടികയിലുള്ള വൈശാലിയിൽ നായികയായി എത്തിയത് സുപർണയാണ്‌. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലും താരം അവസാനമായി അഭിനയിച്ചു.

സിനിമയ്ക്ക് ശേഷം തന്റെ ജീവിത്തത്തിലുണ്ടായ പ്രണയവും വഴിതിരുവും എല്ലാം വെളിപ്പെടുത്തകയാണ് താരം ഇപ്പോൾ. ബാലതാരമായി താൻ സിനിമയിൽ അഭിനയിച്ചത് കണ്ടാണ് ഭരതൻ സാർ വൈശാലിയിലേക്ക് ക്ഷണിച്ചതെന്നും അന്ന് 16 വയസ്സ് മാത്രമുള്ളപ്പോളാണ് അത്തരം ഒരു അവസരം ലഭിച്ചതെന്നും താരം പറയുന്നു. ഫോൺ വിളിച്ച് സിനിമയിലേക്ക് ക്ഷണിച്ചപ്പോ തന്നെ ഭാഷ അറിയില്ലെന്നാണ് താൻ ഉത്തരം നൽകിയതെന്നും സുപർണ പറയുന്നു.

എന്നാൽ ഭാഷ പ്രശനമില്ലന്ന് അദ്ദേഹം അറിയിച്ചെന്നും പിന്നീട് തന്നെ നേരിട്ട് കാണാൻ എത്തിയപ്പോൾ വൈശൈലിയുടെ അതെ വേഷത്തിലുള്ള ഒരു സ്കെച്ച് അദേഹത്തിന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സുപർണ പറയുന്നു. സജ്ജയ്യെ താൻ ആദ്യമായി കാണുന്നത് വൈശാലി ലൊക്കേഷനിൽ വെച്ചാണെന്നും താരം പറയുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ ആദ്യ ദിവസം തന്നെ സിനിമയുടെ ക്ലൈമാക്സ്‌ രംഗമാണ് ഷൂട്ട്‌ ചെയ്തതെന്നും അതിനായി ചുംബന രംഗം ആവിശ്യപ്പെട്ടപ്പോൾ തങ്ങൾ ഇരുവരും പരിഭ്രമിച്ചു പോയെന്നും 5 ടേക്കിൽ ഏറെ ഇ സീൻ ചെയ്യാൻ എടുത്തെന്നും തന്റെയും സജ്ജയുടെയും ജീവിതം തന്നെ ഇ രംഗം മാറ്റി മറിച്ചെന്നും താരം പറയുന്നു. പിന്നീട് 10 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചെങ്കിലും അത് വിജയിച്ചില്ലന്നും താരം പറയുന്നു.

രണ്ട് പേരുടെയും പരസ്പര ഇഷ്ടപ്രകാരമാണ് വേർപിരിഞ്ഞതെന്നും എങ്കിലും ശത്രുതയില്ലനും അതിന് ശേഷം നല്ല സുഹൃത്തുകളായിരുന്നുവെന്നും സുപർണ പറയുന്നു. മൂത്തമകൻ സജ്ജയുടെ പോലെ തന്നെയാണ് ഇരിക്കുന്നതെന്നും, അവനെ കാണുമ്പോ സന്തോഷം തോന്നാറുണ്ടെന്നും താരം പറയുന്നു.

English Summary : vaisali actress suparna about marriage

-Advertisements-