Tuesday, April 16, 2024
-Advertisements-
TECHNOLOGYപബ്‌ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലികേഷനുകൾ നിരോധിച്ചു

പബ്‌ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലികേഷനുകൾ നിരോധിച്ചു

chanakya news
-Advertisements-

ഡൽഹി: ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ രീതിയിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ചൈനയ്ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തവണ ചൈനീസ് നിർമ്മിതിയിൽ ഉള്ള 118 ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഗെയിം ആപ്ലിക്കേഷനായ പബ്ജി ഉൾപ്പെടെയുള്ള 118 ആപ്ലിക്കേഷനുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള നടപടി കൈക്കൊണ്ടിരിക്കുന്നത് കേന്ദ്ര ഐടി മന്ത്രാലയമാണ്.

ഒരു മാസം മുൻപും ഇത്തരത്തിൽ ചൈനീസ് നിർമ്മിതിയിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ വീണ്ടും ബാക്കിയുള്ള ചൈനീസ് നിർമ്മിതിയിലുള്ള ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്കെതിരെ ഇന്ത്യയുടെ ഡിജിറ്റൽ യുദ്ധം നടത്തുമെന്നാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറയുന്നത്. ചൈനീസ് ബഹുരാഷ്ട്ര സ്ഥാപനമായ ആലിബാബയുടെ നിക്ഷേപം അടക്കമുള്ള 250 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരീക്ഷണത്തിലായിരുന്നു.

-Advertisements-