Thursday, March 28, 2024
-Advertisements-
KERALA NEWSപരീക്ഷക്കു ശേഷം സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കമുള്ള 600 പേർക്കെതിരെ കേസ്

പരീക്ഷക്കു ശേഷം സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കമുള്ള 600 പേർക്കെതിരെ കേസ്

chanakya news
-Advertisements-

തിരുവനന്തപുരം: എൻട്രൻസ് പരീക്ഷയ്ക്കായി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കാത്ത ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. സംഭവത്തെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ സാമൂഹിക അകലം പാലിക്കാഞ്ഞതിന്റെ പേരിൽ കണ്ടാലറിയാവുന്ന 600 ഓളം പേർക്കെതിരെ കേസെടുത്തു.

കീം പ്രവേശന പരീക്ഷയ്ക്ക് ശേഷം സാമൂഹിക അകലം പാലിക്കാതെ പുറത്തെത്തുന്ന രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങളാണ് ചർച്ചയായി മാറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കായുള്ള കീം പരീക്ഷ സർക്കാർ നടത്തിയത്. പരീക്ഷ നടത്തിയത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണെങ്കിലും പരീക്ഷയ്ക്ക് ശേഷം കൂട്ടംകൂടി ആളുകൾ പുറത്തേക്കിറങ്ങിയത് വലിയ രീതിയിലുള്ള വിവാദത്തിന് വഴിതെളിച്ചിരുന്നു. സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് 600 പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

-Advertisements-