Thursday, April 25, 2024
-Advertisements-
ENTERTAINMENTപലരും പിന്നീട് കുറ്റം പറഞ്ഞെങ്കിലും അത് മാറ്റാൻ താൻ തയ്യാറല്ലായിരുന്നു ; സംവൃത സുനിൽ പറയുന്നു

പലരും പിന്നീട് കുറ്റം പറഞ്ഞെങ്കിലും അത് മാറ്റാൻ താൻ തയ്യാറല്ലായിരുന്നു ; സംവൃത സുനിൽ പറയുന്നു

chanakya news
-Advertisements-

മലയാളത്തിൽ ഒരു പിടി നല്ല വേഷങ്ങളിൽ അഭിനയിച്ച നടിയാണ് സംവൃത. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത സംവൃത വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. സംവൃതയുടെ നാടൻ ശൈലിയും ചിരിയുമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുള്ളത്. വിത്യസ്‌ത തരത്തിലുള്ള പല്ലുകളുടെ പേരിൽ പരിഹാസങ്ങൾ കേട്ടിട്ടുണ്ടങ്കിലും പിന്നീട് സംവൃതയുടെ സൗന്ദര്യത്തിന്റെ ഭാഗമായി അത് മാറുകയായിരുന്നു.

പലരും ഇ പല്ലുകളെ കുറിച്ച് തന്നോട് പറഞ്ഞപ്പോൾ ആശങ്ക തോന്നിയിട്ടില്ലന്ന് തുറന്ന് പറയുകയാണ് സംവൃത ഇപ്പോൾ. തന്റെ പല്ല് സൗന്ദര്യത്തെ ബാധിക്കുമെന്നും ഇ പല്ലുകൾ മാറ്റിയാൽ കൂടുതൽ അവസരം ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത് മാറ്റാൻ തനിക്ക് മനസ്സ് വന്നില്ലന്നും സംവൃത പറയുന്നു.

തന്റെ പല്ലുകൾ ഒരിക്കലും പ്രശ്‌നമായി തോന്നിയിട്ടില്ലനും എന്നെ ഇങ്ങനെ സ്വീകരിക്കുന്നവർ സ്വീകരിച്ചാൽ മതിയെന്ന് മാത്രമാണ് ചിന്തിച്ചിട്ടുള്ളത്, സിനിമയിൽ എത്തുന്ന സമയത്ത് ഇ കാര്യം ആരും പറഞ്ഞില്ല പക്ഷേ രണ്ട് വർഷത്തിന് ശേഷം നിരവധി ആളുകളാണ് പല്ലിനെ പറ്റി കുറ്റം പറഞ്ഞത്. അവരുടെ പല്ലിനെ പറ്റിയുള്ള സംസാരം തുടർന്നപ്പോൾ ആദ്യം മാറ്റാൻ തോന്നിയെങ്കിലും പിന്നീട് അതിൽ കാര്യമില്ലെന്ന് തോന്നിയെന്നും ആ പല്ലുകൾ മാറ്റിയാൽ താനല്ലാതെയാകും അങ്ങനെ ഇ പല്ലുകൾ വെച്ച് കിട്ടുന്ന സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന തീരുമാനമെടുത്തെന്നും തരം പറയുന്നു.

-Advertisements-