Saturday, April 20, 2024
-Advertisements-
KERALA NEWSപഴയ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികൻ മരിച്ചു

പഴയ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികൻ മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ കല്ലിങ്ങൽ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നാട്ടുകാരും കെഎസ്‌എസ്‌ബി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

കെഎസ്ഇബി ജീവനക്കാർ ഉപയോഗശൂന്യമായ പഴയ വൈദ്യതി പോസ്റ്റ് മാറ്റുന്നതിനിടയിൽ പോസ്റ്റ് ഒടിഞ്ഞ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അർജുന്റെ മുകളിൽ വീഴുകയായിരുന്നു. പോസ്റ്റ് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണ് പകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പഴയ പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. എന്നാൽ മറുവശത്തേക്ക് വീഴുമെന്ന് കണക്ക് കൂട്ടിയാണ് കെഎസ്ഇബി ജീവനക്കാർ പോസ്റ്റ് മാറ്റാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

-Advertisements-