Friday, March 29, 2024
-Advertisements-
KERALA NEWSപാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ കേന്ദ്രവും എൻ.ഐ.എയും ഇടപെടുന്നു.

പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ കേന്ദ്രവും എൻ.ഐ.എയും ഇടപെടുന്നു.

chanakya news
-Advertisements-

കൊല്ലം: കുളത്തൂപ്പുഴയിലെ വനത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ ഇടപെട്ടുകൊണ്ട് കേന്ദ്ര ഏജൻസികൾ. സംസ്ഥാന പാതയിൽ കവറിൽ പൊതിഞ്ഞ നിലയിൽ 14 വെടിയുണ്ടകൾ ഇന്നലെ കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത വെടിയുണ്ടകൾ പാക് നിർമിതമാണെന്നു കൂടി തെളിഞ്ഞതോടെ കൂടുതൽ അന്വേഷണത്തിനായി കേന്ദ്രവും ഇടപെട്ടിരിക്കുകയാണ്.

മിലിറ്ററി ഇന്റലിജൻസ് വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും, കേന്ദ്ര ഏജൻസിയായ എൻ ഐ എയും ഇടപെടാൻ പോകുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോലീസിന്റെ ആർമറർ, ഫോറൻസിക് വിഭാഗം തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്ത വെടിയുണ്ടകൾ ഇന്ത്യൻ നിർമ്മിതമല്ലെന്ന് മനസിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

-Advertisements-