Thursday, March 28, 2024
-Advertisements-
NATIONAL NEWSപാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാൻ സേന: പാക്കിസ്ഥാന് താക്കീത്

പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാൻ സേന: പാക്കിസ്ഥാന് താക്കീത്

chanakya news
-Advertisements-

ഡൽഹി: അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുകയും നുഴഞ്ഞുകയറ്റം നടത്തുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇത്തരം ശ്രമങ്ങൾ തുടർന്നാൽ ശക്തമായ തിരിച്ചടികൾ നൽകാൻ സൈന്യം സജ്ജമെന്ന് പ്രതിരോധമന്ത്രാലയം കൂട്ടിച്ചേർത്തു. പാകിസ്ഥാന് ശക്തമായ രീതിയിലുള്ള തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ജനറൽ മെമ്പർമാരെയും വ്യക്തമാക്കിയിട്ടുമുണ്ട്.

ഒരു സൈഡിൽ കാശ്മീരിന് സുഹൃത്താണ് പാകിസ്ഥാൻ എന്ന് പറയുകയും എന്നാൽ കാശ്മീരികളെ കൊന്നൊടുക്കുകയുമാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും ജനറൽ നാരവാനെ കുറ്റപ്പെടുത്തി. പാകിസ്ഥാന് ഏതു മുഖേനയും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ഭീകരാക്രമണം നടത്തണം എന്നുള്ള ചിന്ത മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം പാകിസ്താനിലെ ഹിന്ദ്‌വാരയിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. സംഭവത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തിരിച്ചടിയിൽ സൈന്യം രണ്ട് ഭീകരരെയും വധിച്ചിരുന്നു.

-Advertisements-