Thursday, March 28, 2024
-Advertisements-
KERALA NEWSപാമ്പിനെ വാങ്ങിയത് യൂട്യൂബ് വീഡിയോ ചെയ്യാൻ എന്ന് വിശ്വസിപ്പിച്ച് ; ഉത്തരയുടെ മരണം കുറ്റം ഏറ്റു...

പാമ്പിനെ വാങ്ങിയത് യൂട്യൂബ് വീഡിയോ ചെയ്യാൻ എന്ന് വിശ്വസിപ്പിച്ച് ; ഉത്തരയുടെ മരണം കുറ്റം ഏറ്റു പറഞ്ഞ് സൂരജ്

chanakya news
-Advertisements-

പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണം സൂരജ് ആസൂത്രിതമായി ചെയ്തത് എന്നതിന് തെളിവ് ലഭിച്ചു എന്ന് അന്വേഷണ സംഘം. ആദ്യം അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചൽ സ്വദേശി ഉത്രയെ രണ്ടാമത് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത് സൂരജിന്റെ നീണ്ട നാളത്തെ ആസൂത്രിത പദ്ധതിയെന്നാണ് കണ്ടെത്തൽ.

സ്ത്രീധനം കൂടുതൽ നൽകാൻ നിരന്തരം ഭർത്താവും വീട്ടുകാരും നിർബന്ധിക്കാറുണ്ടെന്ന് ഉത്ര സ്ഥിരം പരാതി പറയാറുണ്ടെന്ന് ഉത്രയുടെ അച്ഛൻ പൊലീസിന് നൽകിയ മൊഴിയാണ് സൂരജിലേക്ക് അന്വേഷണം നീങ്ങിയത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലിൽ രണ്ടാമത് ഉത്ര വിശ്രമിച്ചിരുന്ന സ്വന്തം വീട്ടിൽ സൂരജിന് ഒപ്പം കഴിയുമ്പോൾ എങ്ങനെ പാമ്പ് കടിയേറ്റു എന്ന ചോദ്യത്തിന് തുറന്ന് ഇട്ട ജനൽ വഴി പാമ്പ് കയറി എന്നാണ് സൂരജ് മൊഴി നൽകിയത്.

എന്നാൽ എസി റൂമിൽ എന്തിന് ജനൽ തുറന്ന് ഇടണം എന്ന ചോദ്യം സൂരജിന്റെ മൊഴി വീണ്ടും മാറ്റി പറയാൻ നിര്ബന്ധത്തിനാക്കി. ഇതിന് മുൻപും പല തവണ സൂരജ് ഉത്രയെ പല തരത്തിൽ ഉപദ്രവിച്ചിരുന്നു എന്ന് ഉത്രയുടെ അച്ഛൻ നൽകിയ മൊഴിയിൽ പറയുന്നു. പതിനായിരം രൂപ നൽകിയാണ് പാമ്പിനെ സൂരജ് വാങ്ങിയത്.

ആദ്യം അണലിയെ വെച്ച് കടിപ്പിച്ചു എങ്കിലും മരിക്കാത്തതിനെ തുടർന്നാണ് രണ്ടാമത് മൂർഖനെ വെച്ച് വീണ്ടും കടിപ്പിച്ചത്. ആദ്യത്തെ വിഷ ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞ ഉത്രക്ക് രണ്ടാമതും കടി ഏറ്റതോടെ മരണം സംഭവിക്കുകയായിരിന്നു. രണ്ട് തവണ കൊത്തുമ്പോളും സൂരജ് അത് കണ്ട് കൊണ്ട് നില്കുകയിരുന്നു എന്നാണ് ഉത്ര പറഞ്ഞിട്ടുളത്ത്.

കടിച്ച ശേഷം പാമ്പിനെ എടുത്ത് കുപ്പിയിൽ ഇടാൻ കഴിയാഞ്ഞ സൂരജ് പിന്നീട് നേരം വെളുത്തപ്പോൾ വീട്ടുകാരെ പാമ്പ് പാമ്പ് എന്ന് നിലവിളിച്ചു അറിയിക്കുകയിരുന്നു. പിന്നീട് താൻ തന്നെ പാമ്പിനെ അടിച്ചു കൊന്നുവെന്നും സൂരജ് പോലീസിനോട് പറയുന്നു. ചാത്തന്നൂരിൽ നിന്നും പാമ്പിനെ വാങ്ങിയ സൂരജ് അതിനെ പരിപാലിക്കാനും പാമ്പാട്ടിയോട് ചോദിച്ചു മനസിലാക്കിയിരുന്നു. എന്നാൽ ഇത്തരത്തിൽ കൊല്ലാനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പാമ്പാട്ടി പൊലീസിന് നൽകിയ മൊഴി.

യൂട്യൂബിൽ പാമ്പിനെ പറ്റിയുള്ള വീഡിയോ ഇടനാണ് എന്ന് വിശ്വസിപ്പിച്ചു പാമ്പിനെ വാങ്ങി എന്നാണ് ഇയാൾ പറയുന്നത്. പാമ്പിനെ നൽകിയത് താനാണ് എന്ന് പൊലീസിന് ഇയാൾ മൊഴി നൽകി. ഉത്രയുടെ സ്വർണം കൈക്കലാക്കിയ ശേഷം നിരന്തരം ഭാര്യ വീട്ടിൽ വന്ന് പ്രശനം ഉണ്ടാക്കിയെന്നും ബന്ധുക്കാർ ആരോപിക്കുന്നു.

-Advertisements-