Saturday, April 20, 2024
-Advertisements-
KERALA NEWSപാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി അച്ഛനും മകൾക്കും ദാരുണാന്ത്യം

പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി അച്ഛനും മകൾക്കും ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : താനൂർ തലക്കടത്തൂർ സ്വദേശികളായ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. അസീസ് (42), മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി താനൂരിനും തിരൂരിനുമിടയിലാണ് അപകടം നടന്നത്. പാളം മുറിച്ച് കടക്കുന്നതിനിടയിൽ മംഗലാപുരം – ചെന്നൈ എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

അസീസ് സംഭവസ്ഥലത്ത് വെച്ച് മരിച്ചു മകൾ അജ്വ മർവ യെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃദദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

-Advertisements-