Friday, April 19, 2024
-Advertisements-
KERALA NEWSപാവപെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടിവി നൽകാൻ ടിവി ചലഞ്ചുമായി ഡിവൈഎഫ്ഐ

പാവപെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടിവി നൽകാൻ ടിവി ചലഞ്ചുമായി ഡിവൈഎഫ്ഐ

chanakya news
-Advertisements-

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുകയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യവും കണക്കിലെടുത്ത്. ടിവി ചലഞ്ചുമായി ഡിവൈഎഫ്ഐ. ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാനുള്ള സാഹചര്യമില്ലാത്ത കുട്ടികൾക്ക് ടിവി നൽകുന്ന ചലഞ്ചുമായി ഡിവൈഎഫ്ഐ.

ഒന്നിലധികം ടിവി ഉള്ളവരിൽ നിന്ന് ടിവി വാങ്ങി കുട്ടികൾക്ക് നൽകും. ടിവി വാങ്ങി നല്കാൻ സാധിക്കുന്നവരിൽ നിന്നും അത് കൈപറ്റി കുട്ടികളിലെത്തിക്കുമെന്നും ഡിവൈഎഫ്ഐ.

മതിയായ തയ്യാറെടുപ്പുകൾ നടത്താതെയാണ് സർക്കാർ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ അനാസ്ഥയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയരുന്നുണ്ട്.

-Advertisements-