Saturday, April 20, 2024
-Advertisements-
KERALA NEWSപിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം നടന്നത് 37 രാഷ്ട്രീയ കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവരിൽ ഏറെയും ബിജെപി...

പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം നടന്നത് 37 രാഷ്ട്രീയ കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവരിൽ ഏറെയും ബിജെപി ആർഎസ്എസ് പ്രവർത്തകർ

chanakya news
-Advertisements-

തിരുവനന്തപുരം : പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 37 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി പോലീസ്. 2016 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള പോലീസിന്റെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഏറെയും ആർഎസ്എസ് ബിജെപി പ്രവർത്തകരാണ്.

2016 ലാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. 15 ഓളം പേരാണ് 2016 ൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. 6 ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ 6 സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. ഒരു കോൺഗ്രസ്സ് പ്രവർത്തകനും 2 മുസ്‌ലിം ലീഗ് പ്രവർത്തകരും 2016 ൽ കൊല്ലപ്പെട്ടു.

2017 ൽ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അഞ്ച് പേരും ആർഎസ്എസ് ബിജെപി പ്രവർത്തകരായിരുന്നു. 2018 ൽ ഒരു എസ്എഫ്ഐ പ്രവർത്തകനും, ഒരു കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടപ്പോൾ രണ്ട് ബിജെപി ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. 2019 ൽ ഒരു മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ, മൂന്ന് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ടു.

2020 ൽ മൂന്ന് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ഒരു എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടു. 2021 ൽ മൂന്ന് ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ. ഒരു മുസ്‌ലിം ലീഗ് പ്രവർത്തകനും ഒരു എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടു.

-Advertisements-