Friday, April 19, 2024
-Advertisements-
TECHNOLOGYപുറത്ത് നിന്ന് നോക്കുമ്പോ കാൾ സെന്റർ അകത്ത് നടക്കുന്നത് ഹാക്കിങ് ; യുകെ യിലെ കമ്പ്യുട്ടർ...

പുറത്ത് നിന്ന് നോക്കുമ്പോ കാൾ സെന്റർ അകത്ത് നടക്കുന്നത് ഹാക്കിങ് ; യുകെ യിലെ കമ്പ്യുട്ടർ ഇന്ത്യയിൽ നിന്നും ഹാക്ക് ചെയ്ത് മാസം ഉണ്ടാക്കുന്നത് കോടികൾ

chanakya news
-Advertisements-

ഡൽഹി: കമ്പ്യൂട്ടറിൽ വൈറസ് കയറ്റി വിടുകയും ശേഷം ഹാക്ക് ചെയ്യുകയും ചെയ്യുന്ന സംഘം ഡൽഹിയിലെ ഗുരുഗ്രാമത്തിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്‌. ഇതിനായി ചെറിയ രീതിയിലുള്ള ഓഫീസുമുണ്ടെന്നാണ് പറയുന്നത്. കംപ്യൂട്ടറുകളിൽ വൈറസ് കയറ്റി വിട്ട ശേഷം സിസ്റ്റം ഹാക്ക് ചെയ്യുകയും തുടർന്ന് ഉപഭോക്താവിന് തന്റെ സിസ്റ്റം തകരാറിലായെന്നു കാണിച്ചു കൊണ്ട് മെസേജുകൾ പോപ്പ് അപ്പായി സ്‌ക്രീനിൽ ലഭിക്കും.

മൈക്രോസോഫ്റ്റിനെ വിളിക്കുക എന്ന തരത്തിൽ നമ്പറും നൽകും. പക്ഷെ വിളിക്കുന്ന കാൾ ഈ കാൾ സെന്ററിലേക്ക് ആയിരിക്കും എത്തുക. തുടർന്ന് കമ്പ്യൂട്ടർ ശരിയാക്കി കിട്ടാൻ വിളിക്കുന്നവരോട് തങ്ങൾ കാലിഫോർണിയയിലെ സാൻ ഹോസെയിലാണെന്നു പറയുകയും ചെയ്യും. സിസ്റ്റം നന്നാക്കി കിട്ടണമെങ്കിൽ 100 മുതൽ 1500 പോണ്ട് വരയോളം ഇവർ ആവശ്യപ്പെടുകയും ചെയ്യും.

ഏകദേശം ഇന്ത്യയിലെ പതിനായിരം മുതൽ ഒന്നരലക്ഷം രൂപവരെയോളം വരും ഈ തുക. എന്നാൽ നിരവധി ഡേറ്റകൾ ഉള്ളവർ ഇതിൽ വഴങ്ങി അവർ ആവശ്യപ്പെട്ട പണം നൽകുകയും സിസ്റ്റത്തിലെ ഡാറ്റാ പഴപടിയിലാക്കും. ഇത്തരത്തിൽ ഈ സംഘം മൂന്നു കോടി രൂപ വരെ ഒരു മാസം സമ്പാദിക്കുന്നുണ്ട്. എന്നാൽ ഈ തട്ടിപ്പ് കമ്പനിയ്ക്ക് പണി നൽകികൊണ്ട് ജിം ബ്രോണിങ് എന്ന പേരിലുള്ള ഒരു എത്തിക്കൽ ഹാക്കർ ഇവരുടെ സി സി ടി വി ക്യാമറ നെറ്റ്‌വർക്ക് ഹാക്ക് ചെയ്തു ഇവരുടെ നെറ്റുവർക്കിലേക്ക് കയറി. തുടർന്ന് കാൾ സെന്ററിൽ നിന്നും വിളിച്ച 70000 ൽ പരം കാളുകൾ ജിം റെക്കോർഡ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെട്ടത് നിരവധി ആളുകളായിരുന്നു.

എന്നാൽ അവരിൽ പലർക്കും ഈ സംഘത്തിന് നൽകാൻ പണമില്ലാതെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കരയുന്ന വോയ്‌സുകൾ വരെ കണ്ടെത്താൻ സാധിച്ചു. കരച്ചിൽ കേൾക്കുന്ന തട്ടിപ്പ് സംഘം ചിരിക്കുകയാണ് ചെയ്യുന്നത്. പലരോടും നിങ്ങൾ പോൺ സൈറ്റുകൾ കാണുന്നത് കൊണ്ടാണ് നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് കയറുന്നതെന്നും തട്ടിപ്പുകാർ കള്ളം പറയുകയും ചെയ്തിട്ടുണ്ട്. ജിം നൽകിയ പരാതിയെ തുടർന്ന് പോലീസ് ഈ കാൾ സെന്ററിൽ റെയിഡ് നടത്തുകയും തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം അറിഞ്ഞ യുകെയിൽ നിന്നും തട്ടിപ്പിന് ഇരയായവർ ജിം ബ്രോണിങ്ങിനെ പോലുള്ള എത്തിക്കൽ ഹാക്കർമാരുടെ സേവനം ഇത്തരം തട്ടിപ്പുകാരെ പൂട്ടാൻ ഇനിയും സഹായകമാകുന്നു പറയുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

-Advertisements-