Friday, March 29, 2024
-Advertisements-
ENTERTAINMENTപൂച്ച പ്രസവിച്ചത് കാണാൻ മോഹം; എന്നാൽ കണ്ണ് തുറന്നു നോക്കുമ്പോൾ ആശുപത്രിയിൽ ആണ്; ഷംന കാസിം...

പൂച്ച പ്രസവിച്ചത് കാണാൻ മോഹം; എന്നാൽ കണ്ണ് തുറന്നു നോക്കുമ്പോൾ ആശുപത്രിയിൽ ആണ്; ഷംന കാസിം പറയുന്നു

chanakya news
-Advertisements-

തെന്നിന്ത്യൻ സിനിമകളുടെ നിറ സാന്നിധ്യമാണ് മലയാള താരം ഷംന കാസിം. മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചിട്ടില്ലങ്കിലും തമിഴ് സിനിമകളിൽ സജീവമാണ് താരം ഇപ്പോൾ. തന്റെ ഉമ്മ 5 പ്രസവം നടത്തിയതിനെ കടത്തിവെട്ടി 6 പ്രസവം നടത്തുകയാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തുകയാണ് ഷംന ഇപ്പോൾ. താൻ ഉൾപ്പടെ അഞ്ച് മക്കളാണ് അമ്മയ്‌ക്കന്നും അതിനാൽ മമ്മി 5 പ്രസവിച്ചാൽ താൻ 6 കുഞ്ഞുങ്ങളെ പ്രസവിക്കുമെന്ന് ഇടയ്ക് പറയാറുണ്ടെന്നും ഷംന കാസിം പറയുന്നു.

ഇ കാര്യം പറയാൻ എളുപ്പമാണ് എന്നാൽ ഒരണം കഴിഞ്ഞു കാണാം എന്നാണ് അപ്പോൾ അമ്മ മറുപടി പറയാറുള്ളതെന്നും താരം പറയുന്നു. താൻ ഉറപ്പായും 6 പ്രസവിക്കുമെന്നും കാരണം അമ്മയാവുക, അമ്മുമ്മയാവുക എന്നതൊക്കെ അനുഗ്രഹിയ മുഹൂർത്തങ്ങളാണെന്നും ഷംന പറയുന്നു. തന്റെ സഹോദരങ്ങളെ എല്ലാം വലിയ ഹോസ്റ്റപിറ്റലിൽ അമ്മ പ്രസവിച്ചപ്പോൾ താൻ ജനിച്ചത് മാത്രം സൗകര്യങ്ങൾ കുറവുള്ള കമ്മ്യൂണിറ്റി ഹെൽത്ത്‌ റൂമിലാണെന്നും താരം പറയുന്നു.
shamna khasim latest
തന്റെ കുട്ടികാലത്ത് പൂച്ച പ്രസവിച്ചത് അറിഞ്ഞു അത് കാണാൻ വേണ്ടി ആരും കാണാതെ ടെറസിന്റെ മുകളിൽ കയറിയെന്നും എന്നാൽ അതിന്റെ ഇടയ്ക്ക് എന്താ സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വായുവിലൂടെ നേരേ ചെന്ന് കിണറിന്റെ തട്ടിലേക്ക് വീണെന്നും അല്പം മാറിയിരുന്നേൽ കിണറ്റിൽ പോയെനെന്നെയെന്നും താരം പറയുന്നു. വീണപ്പോൾ ബോധം പോയെന്നും പിന്നീട് കണ്ണ് തുറന്നപ്പോൾ ആശുപത്രിയിലാണ് താൻ കിടന്നതെന്നും ഷംന കാസിം കൂട്ടിച്ചേർത്തു.

-Advertisements-