Friday, March 29, 2024
-Advertisements-
KERALA NEWSപെട്ടിമുടി ദുരന്തം: മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സ്ഥലം സന്ദർശിക്കും

പെട്ടിമുടി ദുരന്തം: മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സ്ഥലം സന്ദർശിക്കും

chanakya news
-Advertisements-

ഇടുക്കി: രാജമല പെട്ടിമുടിയിലെ ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിലെത്തി. ഇരുവരും ഹെലികോപ്റ്ററിലാണ് മൂന്നാറിലെത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഡിജിപി ലോക്നാഥ് ബഹാറെയ്ക്കുമൊപ്പമുള്ള സംഘത്തോടൊപ്പമാണ് ഇരുവരും എത്തിയത്. മൂന്നാറിൽ നിന്നും റോഡ് മാർഗമാണ് രാജമലയിലേക്ക് പോകുന്നത്. മൂന്നാറിൽ നിന്നും രാജമല യിലേക്ക് 40 കിലോമീറ്ററോളം ദൂരമുണ്ട്. തുടർന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും.

കരിപ്പൂർ വിമാnaപകടമുണ്ടായ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ഇടുക്കി രാജമലയിലുണ്ടായ ദുരന്തബാധിത പ്രദേശം സന്ദർശിക്കാതിരുന്നത് ഏറെ വിമർശനമുയർന്നിരുന്നു. പ്രതിപക്ഷവും ബിജെപിയും ഇതിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി മുരളീധരനും സ്ഥലം സന്ദർശനം നടത്തിയിരുന്നു. രാജമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. ബാക്കിയുള്ളവർക്ക് വേണ്ടി പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

-Advertisements-