Thursday, April 25, 2024
-Advertisements-
KERALA NEWSപെട്ടിമുടി ദുരന്തം; 49 മൃതദേഹം കണ്ടെടുത്തു; ഇനി 17 പേരെ കണ്ടെത്താനുണ്ട്

പെട്ടിമുടി ദുരന്തം; 49 മൃതദേഹം കണ്ടെടുത്തു; ഇനി 17 പേരെ കണ്ടെത്താനുണ്ട്

chanakya news
-Advertisements-

ഇടുക്കി: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. ഇന്നലെ നടത്തിയ തിരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കിട്ടിയതോടെയാണ് മരണസംഖ്യ 49 ഉയർന്നത്. ഇന്നലെ കണ്ടെത്തിയ 6 മൃതദേഹങ്ങളിൽ 3 എണ്ണം കുട്ടികളുടെതാണ്. മണ്ണിടിച്ചിലിൽ 78 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ 49 പേരുടെ മൃതദേഹം കണ്ടെത്തുകയും ഇനിയും 17 പേരെ കണ്ടെത്താനുണ്ട്. അപകടത്തിൽ പെട്ടവരിൽ 12 പേർ നേരത്തെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ലയത്തിനു സമീപത്തായുള്ള പുഴയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയതിനാൽ പുഴകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലുകൾ ഇന്ന് തുടരും. 12 പേരുടെ മൃതദേഹങ്ങൾ പുഴയിൽ നിന്നുമാണ് ലഭിച്ചത്. കൂടാതെ മണ്ണിടിച്ചിലിനെ തുടർന്ന് വലിയ പാറക്കൂട്ടങ്ങളും ഒഴുകിയെത്തിയിരുന്നു. ഈ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

സ്പോടക വസ്തുക്കൾ ഉപയോഗിച്ച് പാറകൾ പൊട്ടിച്ചുള്ള രക്ഷാപ്രവർത്തനങ്ങളും നടത്താൻ തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ ഡ്രോണിന്റെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും എത്തിയ തോട്ടം തൊഴിലാളികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. ദുരന്ത വാർത്തയറിഞ്ഞ് ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്നും കൂട്ടത്തോടെ സ്ഥലത്തേക്ക് എത്തുന്നതും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇവരുടെ ശരീരോഷ്മാവ് പരിശോധനമാത്രം നടത്തിയാണ് തമിഴ്നാട്ടിൽനിന്നും ചെക്ക് പോസ്റ്റുകളിൽനിന്നും ഇവരെ കടത്തിവിടുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയും അമ്പതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനസംഘവും പോലീസും നിലയുറപ്പിച്ചിട്ടുണ്ട്.

-Advertisements-