Thursday, March 28, 2024
-Advertisements-
KERALA NEWSപെൺകുട്ടികൾക്ക് സ്ഥിരമായി അ-ശ്ലീല സന്ദേശം അയച്ച മജ്‌നാസ് പോലീസ് പിടിയിൽ

പെൺകുട്ടികൾക്ക് സ്ഥിരമായി അ-ശ്ലീല സന്ദേശം അയച്ച മജ്‌നാസ് പോലീസ് പിടിയിൽ

chanakya news
-Advertisements-

കോഴിക്കോട് : സാമൂഹ്യമാധ്യമങ്ങളിൽ പെൺകുട്ടികളുടെ ഫോട്ടോ വെച്ചു വ്യാജ ഐഡികൾ ഉണ്ടാക്കി അ-ശ്ലീല പരാമർശം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ് (19) ആണ് അറസ്റ്റിലായത്.

ഇയാൾ അ-ശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അയച്ചതായി പോലീസ് കണ്ടെത്തി. നേരത്തെയും പ്രതി ഇത്തരത്തിൽ മെസേജ് അയക്കുകയും പെണ്കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നു.നേരത്തെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളതായാണ് വിവരം. ഇയാൾക്ക് ഇൻസ്റാഗ്രാമി അഞ്ചോളം വ്യാജ അകൗണ്ടുകൾ ഉണ്ട്. പലതും പെണ്കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചുള്ളതാണെന്നും പോലീസ്.

നിരവധി പരാതികൾ വന്നതോടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയുന്നത്. മൂന്ന് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്.

-Advertisements-