Friday, March 29, 2024
-Advertisements-
KERALA NEWSപെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം,ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകി പെൺകുട്ടികൾ

പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം,ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകി പെൺകുട്ടികൾ

chanakya news
-Advertisements-

പത്തനംതിട്ട : പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നതായി പരാതി. ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരാണ് പെൺകുട്ടികളെ നോക്കി നഗ്നത പ്രദർശനം നടത്തുന്നത്. കുറച്ച് നാളുകളായി ചിലർ നഗ്‌നത പ്രദർശനം തുടരുന്നതായി പെൺകുട്ടികൾ പറയുന്നു. ഇത്തരം സംഭവങ്ങൾ അസഹ്യമായതോടെയാണ് ദൃശ്യങ്ങൾ പകർത്തി ഹോസ്റ്റൽ വാർഡന് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം വ്യത്യസ്ത സമയങ്ങളിലായി രണ്ട് പേരാണ് ഹോസ്റ്റലിന് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചത്. ബൈക്കിലെത്തിയ യുവാവ് ഉടുത്തിരുന്ന മുണ്ട് മാറ്റി ലൈംഗീകാവയവം പുറത്തെടുത്ത് ലൈംഗീക ചേഷ്ടകൾ കാണിക്കുകയായിരുന്നു. പെൺകുട്ടികളെ നോക്കിയാൽ ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിച്ചത്.

അതേസമയം ദൃശ്യങ്ങളിൽ ഉള്ളവർ ഹെൽമറ്റും മാസ്കും ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. ഹോസ്റ്റൽ വാർഡന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ ഇയാളുടെ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. ഹോസ്റ്റലിന് സമീപത്ത് താമസിക്കുന്ന ആളാണെന്നാണ് പോലീസിന്റെ നിഗമനം.

-Advertisements-