Saturday, April 20, 2024
-Advertisements-
KERALA NEWSപൊരിച്ച മീനിന് മുന്‍പുളള ജീവിതം; മറുപടിയുമായി റിമ കല്ലിങ്കൽ

പൊരിച്ച മീനിന് മുന്‍പുളള ജീവിതം; മറുപടിയുമായി റിമ കല്ലിങ്കൽ

chanakya news
-Advertisements-

മലയാള സിനിമയിൽ മേഖലയിൽ സ്ത്രീപക്ഷ നിലപാടുകൾ തുറന്ന് പറയുകയും അതിന് പിന്തുണ നൽകുകയും ചെയ്യുന്ന നടിയാണ് റീമ കല്ലിങ്കൽ. നിലപാടുകൾ തുറന്ന് പറയുന്നതിൽ ഒരു മടിയും കണിക്കാത്ത റീമ പലപ്പോഴും വിവാദങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. റീമയ്ക്ക് മികച്ച പിന്തുണ നൽകി കൊണ്ട് ഭർത്താവ് ആഷിക് അബുവും നിലപാടുകൾ വ്യക്തമാക്കാറുണ്ട്.

മോഹിനായാട്ടം അരങ്ങേറ്റത്തിന് തൊട്ട് മുൻപ് തൃശൂർ റീജിയണൽ തിയേറ്ററിന്റെ ബാക്കിലെ ഡ്രെസ്സിങ് റൂമിൽ എന്ന് കുറിച്ച് കൊണ്ട് ഒരു ഫോട്ടോയും റീമ പങ്കുവെച്ചിരുന്നു. ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയും നിരവധി ആളുകൾ കമന്റുമായി എത്തുകയും ചെയ്തിരുന്നു. പൊരിച്ച മീനിന് മുൻപേയുള്ള ജീവിതം എന്ന ഒരു കമന്റിന് മറുപടിയായി അന്നും ഇന്നും ഒരു ഫെമിനിച്ചിയാണ് എന്നാണ് റീമ മറുപടി നൽകിയത്.

ചിത്രത്തിന് താഴെ നല്ലൊരു കുട്ടി എയിന്, എന്ന് സംവിധായകൻ മുഹ്സിൻ പ്യാരിയും കമന്റ് ഇട്ടിരുന്നു ഇതിന് മറുപടിയായി നി ഭൂതകാലമാണോ ഉദ്ദേശിച്ചതെന്നും ഞാൻ ചോദിക്കാതെ തന്നെ ഇങ്ങനെയൊരാൾ പറഞ്ഞതിൽ അതിശയം തോന്നുവെന്നും റീമ മറുപടി കൊടുകയും ചെയ്തിട്ടുണ്ട്.

-Advertisements-