Saturday, April 20, 2024
-Advertisements-
NATIONAL NEWSപോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്‌ ചെയ്തു

പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്‌ ചെയ്തു

chanakya news
-Advertisements-

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പ്രക്ഷോപം നടത്തുകയും ഒടുവിൽ അത് കലാപത്തിലേക്ക് വഴി തെളിയിച്ചതുമായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ്‌ ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പർവേസിനെയും സെക്രട്ടറി ഇല്യാസിനെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർ ഡൽഹിയിൽ കലാപത്തിന് ആസൂത്രണം ചെയ്തതിനാണ് നടപടിയെടുത്തത്.

ഡൽഹിയിൽ നടന്ന കലാപത്തിൽ രണ്ട് പോലീസുകാരടക്കം അമ്പത്തിമൂന്നു പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോപങ്ങൾക്കും മറ്റുമായി പോപ്പുലർ ഫ്രണ്ട് 120 രൂപ ചിലവഴിച്ചതിന്റെ റിപ്പോർട്ട്‌ നേരെത്തെ കണ്ടുപിടിച്ചിരുന്നു. പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുന്നത് മൂലം ഒരാളുടെയും പൗരത്വം നഷ്ടപ്പെടുകയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും നേരെത്തെ വ്യെക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

-Advertisements-