Thursday, April 25, 2024
-Advertisements-
KERALA NEWSപോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും, മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും, മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ആലപ്പുഴ : പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും, മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5) ഒന്നരവയസുകാരി മലാല എന്നിവരെയാണ് പോലീസ് ക്വട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് നജിലയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് വയസുകാരന്റെ കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലായിരുന്നു. ഒന്നര വയസുള്ള മലാലയുടെ മൃതദേഹം ബക്കറ്റിലെ വെള്ളത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് മക്കളെ കൊലപ്പെടുത്തി നജിൽ ജീവനോടിക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. റനീസ് നജിലയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. നേരത്തെ ഇവരുടെ കുടുംബ പ്രശ്‌നം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഒത്തുതീർപ്പിന് ശേഷവും റനീസ് നജിലയെ ഉപദ്രവിച്ചിരുന്നു.

നജിലയും, റനീസും താമസിച്ചിരുന്ന ക്വട്ടേഴ്‌സിൽ നിന്നും കഴിഞ്ഞ ദിവസം ബഹളം കേട്ടിരുന്നതായും ക്വട്ടേഴ്‌സിൽ താമസിക്കുന്നവർ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലാണ് റമീസ് ഇപ്പോൾ ജോലി ചെയ്യുന്നത്.

-Advertisements-