Thursday, April 18, 2024
-Advertisements-
KERALA NEWSപോലീസ് ക്വട്ടേഴ്‌സിൽ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥൻ...

പോലീസ് ക്വട്ടേഴ്‌സിൽ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : പോലീസ് ക്വട്ടേഴ്‌സിൽ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടാനം മെഡിക്കൽ കോളേജിൽ എയ്ഡ് പോസ്റ്റിൽ സിവിൽ പോലീസറായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി റെനീസ് (32) ആണ് അറസ്റ്റിലായത്.

ആത്മഹത്യ പ്രേരണാകുറ്റം,സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റനീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒൻപതാം തീയതിയാണ് നജിലയെയും രണ്ട്‍ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യുട്ടി കഴിഞ്ഞ് രാവിലെ ക്വട്ടേഴ്‌സിൽ എത്തിയ റനീസ് ഏറെ നേരം വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിൽ നിന്നും മാനസികവും ശാരീരികവുമായ പീഡനം നേരിടുന്നതായി നേരത്തെ നെജില പോലീസിൽ പരാതി നൽകുകയും. പോലീസ് മേധാവി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും നെജിലയെ റനീസ് ഉപദ്രവിച്ചിരുന്നു. ഇവർ തമ്മിൽ എന്നും വഴക്കിടാറുള്ളതായി ക്വട്ടേഴ്‌സിലെ മറ്റുള്ള താമസക്കാരും പറയുന്നു.

-Advertisements-