Tuesday, April 23, 2024
-Advertisements-
ENTERTAINMENTപ്രണയത്തിലാണ് ഫുക്രു തനിക്ക് പ്രീയപെട്ടവൻ വീട്ടുകാർ സമ്മതിക്കുന്നത് വരെ കാത്തിരിക്കും ; പ്രണയം തുറന്ന് പറഞ്ഞ്...

പ്രണയത്തിലാണ് ഫുക്രു തനിക്ക് പ്രീയപെട്ടവൻ വീട്ടുകാർ സമ്മതിക്കുന്നത് വരെ കാത്തിരിക്കും ; പ്രണയം തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം അലീന

chanakya news
-Advertisements-

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് എലീന. ടീവീ ഷോകളിലും മറ്റും അവതാരകയായി വന്നിട്ടുണ്ടെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ബിഗ്‌ബോസ് വീട്ടിൽ കൂടിയാണ്. ബിഗ്‌ബോസിലെ മറ്റൊരു താരം കൂടിയായ ടിക് ടോക് അഭിനേതാവായ ഫുക്രുവും എലീനയും ഒപ്പം ഉള്ള വീട്ടിലെ കാഴ്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എലീനയെ വീട്ടിൽ വെച്ച് പ്രൊപോസൽ ചെയ്ത ഫുക്രുമായി ഇരുവരും പ്രണയത്തിലാണ് എന്ന് വരെ ആരാധകർ പറഞ്ഞിരുന്നു. കണ്ണിന് വയ്യാതെ എലീന വീടിന് വെളിയിൽ ഇടക്ക് പോയപ്പോൾ വിഷമിച്ചിരിക്കുന്ന ഫുക്രുവിനെയും ബിഗ്‌ബോസിൽ കാണിച്ചിരുന്നു. ഇപ്പോൾ ഫുക്രുവിനെ പറ്റി മനസ്സ് തുറക്കുകയാണ് എലീന.

തനിക്ക് ഒരു ബാല്യകാല സുഹൃത്തിന്റെ കുറവ് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് ലഭിച്ചുവെന്നും അതിന് കാരണം ബിഗ്‌ബോസാണ് എന്നുമാണ് എലീന പറയുന്നത്. ബാല്യകാല കൂട്ടുകാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബിഗ്‌ബോസിൽ പോകാൻ വരെ അമ്മക്ക് ഒപ്പമായിരിന്നു യാത്ര. ഫുക്രുവിനോട് പ്രണയമാണ് എന്ന് പോലും ചിലർ പറഞ്ഞുണ്ടാക്കിയെന്നും എലീന പറയുന്നു.

എല്ലാവരും നിരന്തരം കാണുന്ന ഷോ അല്ലെ അതിൽ വ്യക്തിഹത്യ നടത്തിയത് മോശമായി പോയി, ഞാൻ സോജോക്ക് പിന്നാലെ നടന്നു എന്ന് പറഞ്ഞത് വിഷമം ഉണ്ടാക്കി, പിന്നീട് രഘു ചേട്ടനും സൂജോയും കൂടി ഞാനും ഫുക്രുവും കൂടി എന്തോ ചെയ്‌തെന്ന് പറഞ്ഞതും മാനസികമായി വിഷമം ഉണ്ടാക്കിയെന്നും എലീന പറയുന്നു.

എന്നാൽ ശരിക്കും വേറെ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടന്നും വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും അവർ സമ്മതിച്ചില്ല എങ്കിൽ സമ്മതിക്കുന്നത് വരെ കാത്തിരിക്കാൻ തയാറന്നെന്നും എലീന പറയുന്നു. എന്നാൽ ഒറ്റ മോളായത് കൊണ്ട് സമ്മതിക്കാതെ ഇരിക്കില്ലനും ഞങ്ങൾ ഉറപ്പായും വിവാഹം കഴിക്കുമെന്നും എലീന പറയുന്നു

-Advertisements-