Friday, March 29, 2024
-Advertisements-
NATIONAL NEWSപ്രതിപക്ഷമെന്നാൽ രാഹുൽ ഗാന്ധി, പ്രതീക്ഷകൾ മുഴുവൻ രാഹുൽ ഗാന്ധിയിൽ; അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധിയോട് ചെന്നിത്തല

പ്രതിപക്ഷമെന്നാൽ രാഹുൽ ഗാന്ധി, പ്രതീക്ഷകൾ മുഴുവൻ രാഹുൽ ഗാന്ധിയിൽ; അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധിയോട് ചെന്നിത്തല

chanakya news
-Advertisements-

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം വയനാട് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് രമേശ് ചെന്നിത്തല കത്തെഴുതി. പ്രതിപക്ഷം എന്നാൽ രാഹുൽ ഗാന്ധിയാണ്, പ്രതീക്ഷകൾ മുഴുവൻ രാഹുൽ ഗാന്ധിയിലാണെന്നും രമേശ് ചെന്നിത്തല അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാരിന്റെ കീഴിൽ ജവഹർലാൽ നെഹ്റുവിനെ പോലുള്ളവർ ഉയർത്തിപ്പിടിച്ച് മതേതര മൂല്യങ്ങൾ തകർന്നടിയുകയാണെന്നും ഈ കാഴ്ച ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറയുന്നു.

പുരോഗമന മതേതര ചിന്താഗതികൾ പിന്തുടരുന്ന ജനങ്ങളുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് മോദി സർക്കാരിന്റെ ഭരണം മുന്നോട്ടു പോകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ ഇന്ന് പ്രതീക്ഷ മുഴുവൻ രാഹുൽ ഗാന്ധിയിലാണെന്നും രമേശ് ചെന്നിത്തല അയച്ച കത്തിൽ പ്രതിപാദിക്കുന്നു.
RAHUL GANDHI 789

-Advertisements-