Thursday, March 28, 2024
-Advertisements-
NATIONAL NEWSപ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകികൊണ്ട് പ്രതിരോധ വിഭാഗം മുൻ മേധാവി

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകികൊണ്ട് പ്രതിരോധ വിഭാഗം മുൻ മേധാവി

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് എന്ന മഹാമാരി പടർന്നിരിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവനയുമായി പ്രതിരോധ മേഖലയിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ മേധാവിയായിരുന്ന സുരേന്ദ്ര മോഹൻ. ഇന്ത്യ ഗവണ്മെന്റിന്റെ പെൻഷൻ അഭിമാനത്തോടെ വാങ്ങുന്ന ഒരു പൗരനാണ് താനെന്നും പെൻഷൻ തുകയുടെ 20 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കാറുള്ളുവെന്നും ആഡംബര ജീവിതം ആഗ്രഹിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിൽ സേവനമനുഷ്ടിച്ചതിനാൽ തന്റെ ആരോഗ്യപരമായ കാര്യങ്ങൾ വന്നാൽപോലും സർക്കാർ സംവിധാനത്തിലൂടെയാണ് അത് നടത്തുന്നതെന്നും, അതുകൊണ്ട് തന്നെ സമ്പാദ്യത്തിന്റെ ഒരു ഭാഗം രാഷ്ട്രത്തിനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വർഷമാണ് സർവീസിൽ നിന്നും വിരമിച്ചത്. അദ്ദേഹത്തിനൊപ്പം സഹോദരിയായ അദിതി മാത്രമാണുള്ളത്. ഉത്തർപ്രദേശ് സ്വദേശിയാണ് സുരേന്ദ്രമോഹൻ. ഇരുവരും താമസിക്കുന്നത് ഡൽഹിയിലെ ഡിഫെൻസിന്റെ ഫ്ലാറ്റിലാണ്.

-Advertisements-