Thursday, April 25, 2024
-Advertisements-
KERALA NEWSപ്രധാനമന്ത്രിയുടെ പിഎം കെയറിലേക്ക് ചൈനീസ് കമ്പനികൾ 49 കോടി രൂപ സംഭാവന നൽകി ;...

പ്രധാനമന്ത്രിയുടെ പിഎം കെയറിലേക്ക് ചൈനീസ് കമ്പനികൾ 49 കോടി രൂപ സംഭാവന നൽകി ; ആരോപണവുമായി എംബി രാജേഷ്

chanakya news
-Advertisements-

പ്രധാനമന്ത്രിയുടെ പിഎം കെയർ എന്ന അകൗണ്ടിലേക്ക് ചൈനീസ് കമ്പനികൾ 49 കോടി രൂപ സംഭാവന ചെയ്തതായി ആരോപിച്ച് സിപിഎം നേതാവും മുൻ എം പി യുമായ എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് എംബി രാജേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമി പത്ത് കൊടിയും, ഓപ്പോ ഒരു കൊടിയും, ഹുവായ് ഏഴ് കൊടിയും, വണ് പ്ലസ് ഒരു കോടി രൂപയും കൂടാതെ ടിക്ക് ടോക്ക് മുപ്പത് കോടി രൂപയും സംഭാവന ചെയ്‌തെന്നാണ് രാജേഷിന്റെ ആരോപണം.

എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ ;

നാട്ടുകാരേ നിങ്ങളറിഞ്ഞോ? മോഡി ഉണ്ടാക്കിയ സ്വന്തം ഫണ്ടിലേക്ക് – പി എം കെയേര്‍സിലേക്കുള്ള ചൈനീസ് കമ്പനികളുടെ സംഭാവന പുറത്തായി.

TikTok – 30 കോടി
Xiomi – 10 കോടി
Huaewei – 7 കോടി
One Plus – 1 കോടി
Oppo – 1 കോടി

പണമാണ്, പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്നേഹവും പറക്കില്ല. സ്വന്തം ഫണ്ടിലേക്ക് കോടികള്‍ കൈനീട്ടി വാങ്ങാന്‍ പട്ടാളക്കാരുടെ വീരമൃത്യുവും അതിര്‍ത്തിയുമൊന്നും തടസമായില്ല. എന്നിട്ട് ബാക്കിയെല്ലാവരെയും ചൈനയുടെ ആളുകളാക്കും. കാരണവര്‍ മോഡിക്ക് അടുപ്പിലുമാകാം. സംഘി ഭക്തര്‍ ആ ദുര്‍ഗന്ധം പാടിപ്പുകഴ്ത്തി സുഗന്ധമാക്കിക്കൊള്ളും….

-Advertisements-