Thursday, April 18, 2024
-Advertisements-
NATIONAL NEWSപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

chanakya news
-Advertisements-

ഡൽഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റെർ അക്കൗണ്ട് ഹാക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 25 ലക്ഷത്തോളം ആളുകൾ ഫോളോ ചെയ്യുന്ന നരേന്ദ്രമോദിയുടെ വെരിഫൈഡ് ആയിട്ടുള്ള വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റു അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്തിട്ടില്ലെന്നും ട്വിറ്റർ വ്യക്തമാക്കി. ബറാക് ഒബാമ, എലോൺ മസ്ക് തുടങ്ങിയവരുടെയും ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും അതിലൂടെ സാമ്പത്തികം ഉണ്ടാക്കുകയെന്നുള്ളതാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ട്വിറ്റർ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തിരിക്കുന്നത്. ബിറ്റ് കോയിൻ വഴി പ്രധാനമന്ത്രിയുടെ കോവിഡിനുള്ള ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഹാക്കർമാർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്. ഇതിനെ തുടർന്ന് അക്കൗണ്ട് മരവിപ്പിക്കുകയുണ്ടായി. അകൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ട്വിറ്റർ അയച്ചിട്ടുണ്ട്.

-Advertisements-