Friday, April 19, 2024
-Advertisements-
NATIONAL NEWSപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ ഇനി ഏഴ് വനിതകൾ കൈകാര്യം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ ഇനി ഏഴ് വനിതകൾ കൈകാര്യം ചെയ്യും

chanakya news
-Advertisements-

ഡൽഹി: ലോക വനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ കൈകാര്യം ചെയ്യാനായി ഏഴ് വനിതകൾക്ക് കൈമാറി. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഏഴ് വനിതകൾ അവരുടെ ജീവിത ചരിത്രം പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി പങ്കുവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ അകൗണ്ടുകൾ കൈമാറിയ കാര്യം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. എല്ലാവർക്കും വനിതാദിനാശംസകൾ നേരുന്നു, സ്ത്രീ ശക്‌തിയുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും കുറിച്ചു ദിവസം മുൻപ് പറഞ്ഞത് പോലെ ഞാൻ എന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ ലോഗ് ഔട്ട്‌ ചെയ്യുന്നുവെന്നും ഈ വനിതാ ദിനത്തിൽ ഏഴ് വനിതകൾ നിങ്ങളുമായി സംവദിക്കുമെന്നും അവരുടെ ജീവിതത്തിലെ അനുഭവങ്ങൾ നിങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. ജീവിതത്തിൽ വിജയം നേടിയ വനിതകൾ ഒരുപാട് നമ്മുടെ രാജ്യത്ത് ഉണ്ടെന്നും അവരുടെ നേട്ടങ്ങളും പോരാട്ടങ്ങളും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നതാണെന്നും അവരുടെ പ്രവർത്തികളെയും നേട്ടങ്ങളെയും പ്രോഹത്സാഹിപ്പിക്കണമെന്നും അവരുടെ നേട്ടങ്ങൾ നമുക്ക് പ്രചോദനമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫുഡ്‌ ബാങ്ക് ഇന്ത്യയുടെ സ്ഥാപകയായ സ്നേഹ മോഹൻദാസാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അകൗണ്ടിൽ നിന്നുള്ള ആദ്യ പോസ്റ്റ്‌ ചെയ്‌തത്‌. ട്വീറ്റിൽ സ്നേഹ പറയുന്നത് ഇപ്രകാരമാണ്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവരെ കുറിച്ച് നിങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്. ഇനി അത് പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സമയമാണ്. ദാരിദ്ര്യർക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ വേണ്ടിയുള്ള പ്രവർത്തനം നാം കാഴ്ച വെയ്ക്കണം. എന്റെ അമ്മയാണ് എനിക്ക് ഫുഡ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ ഉള്ള സംരംഭം തുടങ്ങാൻ പ്രചോദനമേകിയതെന്നും സ്നേഹ പ്രധാനമന്ത്രിയുടെ ട്വിറ്റർ അകൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

-Advertisements-