Friday, April 19, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചു പീ-ഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചു പീ-ഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു കടത്തി കൊണ്ട് പോകുകയും ലൈം-ഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒറ്റൂർ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണൻ കോളനിയിൽ പുതുവൽവിള വീട്ടിൽ രാഹുൽ (19), ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് കോളനിയിൽ ഷിജു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ പേരൂർക്കടയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.

17 കാരിയെ തട്ടിക്കൊണ്ടു പോകുകയും മൂങ്ങോട് കായലിന്റെ സമീപത്തു വെച്ച് പീ-ഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കാറാത്തലയ്ക്ക് സമീപത്തു വെച്ച് പോലീസ് പിടികൂടുകയായിരുന്നു. രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേ ആറ്റിങ്ങൽ ഡി വൈ എസ് പി എസ് വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ പോസ്കോ ചുമത്തുകയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

-Advertisements-