Friday, March 29, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ന-ഗ്നതാ പ്രദർശനവും അസഭ്യവർഷവും: സ്ത്രീയെ പോസ്കോ വകുപ്പിൽ അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ന-ഗ്നതാ പ്രദർശനവും അസഭ്യവർഷവും: സ്ത്രീയെ പോസ്കോ വകുപ്പിൽ അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ന-ഗ്നതാ പ്രദർശനം നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മീനങ്ങാടി സിസിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ന-ഗ്നതാപ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. പള്ളികടവിൽ പ്രേമ എന്ന സ്ത്രീയാണ് മീനങ്ങാടി പോലീസിന്റെ കസ്റ്റഡിയിലായത്.

സമീപ വാസികളായ 12, 13 വയസ്സുള്ള വിദ്യാർഥിനികൾക്ക് നേരെയാണ് ന-ഗ്നത പ്രദർശനം നടത്തിയത്. തുടർന്ന് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീക്കെതിരെ പോസ്കോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു കോടതി റിമാൻഡ് ചെയ്തു.

-Advertisements-