Thursday, March 28, 2024
-Advertisements-
NATIONAL NEWSപ്രിയങ്ക ഗാന്ധിയോട് ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

പ്രിയങ്ക ഗാന്ധിയോട് ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: ഡൽഹിയിലെ സർക്കാർ ബംഗ്ലാവിൽ നിന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ. ഡൽഹിയിലെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവിൽ നിന്നും ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ബംഗ്ലാവിന്റെ അലോട്ട്മെന്റ് ബുധനാഴ്ചയോടെ അവസാനിച്ചിരിക്കുകയാണ്. കൂടാതെ ബംഗ്ലാവ് ഒഴിയുന്നതിനുമുമ്പ് പ്രിയങ്ക 3.4 ലക്ഷം രൂപ അടയ്ക്കുകയും വേണം.

ഓഗസ്റ്റ് ഒന്നിനു ശേഷവും ബംഗ്ലാവിൽ തുടർന്നാൽ പിഴ അടയ്ക്കേണ്ടി വരുമെന്നും ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന് നോട്ടീസിൽ പറയുന്നുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് നൽകിയിരുന്ന എസ് പി ജി സുരക്ഷയും അടുത്തിടെ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷ സോണിയ ഗാന്ധിയുടെയും സുരക്ഷ പിൻവലിച്ചിരുന്നു. 1997 പ്രിയങ്ക അനുവദിച്ച വസതിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്

-Advertisements-