Tuesday, April 23, 2024
-Advertisements-
ENTERTAINMENTപ്രിയ വാര്യർ ഇൻസ്റ്റാഗ്രാം അകൗണ്ട് ഉപേക്ഷിച്ചതിന് പിന്നിൽ പ്രണയം പരാജയപെട്ടതോ ? മറുപടിയുമായി പ്രിയാ വാര്യർ...

പ്രിയ വാര്യർ ഇൻസ്റ്റാഗ്രാം അകൗണ്ട് ഉപേക്ഷിച്ചതിന് പിന്നിൽ പ്രണയം പരാജയപെട്ടതോ ? മറുപടിയുമായി പ്രിയാ വാര്യർ രംഗത്ത്

chanakya news
-Advertisements-

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിൽ കൂടി ഇന്ത്യയിൽ തന്നെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. അഡാർ ലവ് സിനിമയിൽ കണ്ണ് അടച്ചു കാണിക്കുന്ന ഒറ്റ സീൻ കൊണ്ട് ബോളിവുഡിൽ നിന്നും വരെ ഓഫർ ലഭിച്ച പ്രിയ മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.

യൂട്യൂബിൽ ട്രെൻഡിങ്ങായ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരം അഭിനയിച്ച സിനിമ പക്ഷെ തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. ആരാധകർക്ക് ഒപ്പം ഒരുപാട് വിമർശകരും പ്രിയക്ക് ഉണ്ട്. പ്രിയയുടെ കണ്ണ് ഇറുക്കൽ രംഗം വൈറലായതോടെ ഇൻസ്റ്റാഗ്രാമിൽ പല പ്രമുഖരെയും തള്ളി ഫോള്ളോവേയ്സ് ഉള്ള നടിയായി മാറിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് കളഞ്ഞത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു. 72ലക്ഷത്തിൽ അധികം ആരാധകർ ഉള്ള തന്റെ അക്കൗണ്ട് കളഞ്ഞതിന്റെ കാരണം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തിയ പ്രിയ മനസ്സ് തുറക്കുകയാണ്. കേരളത്തിന് പുറത്തും ആരാധകർ ഉള്ളതിനാൽ ഇംഗ്ലീഷിലാണ് പ്രിയ ഇൻസ്റ്റാഗ്രാം വീഡിയോയിൽ ആരാധകരോട് സംസാരിച്ചത്.

സോഷ്യൽ മീഡിയ തന്നെ ബാധിക്കാതെ ഇരിക്കാൻ എപ്പോളും ശ്രദ്ധിക്കുമായിരുന്നു എന്നാൽ അമിതമായ ഉപയോഗം കൂടുന്നത് കൊണ്ടാണ് താൻ കുറച്ചു നാൾ വിട്ടുനിന്നതെന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും കുറച്ചുനാൾ മാറി നിന്നപ്പോൾ സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിഞ്ഞെന്നും പ്രിയ പറയുന്നു. മനസ്സ് ശാന്തമായി ഇരിക്കുന്നതിന് എപ്പോളും മുൻഗണന കൊടുക്കാറുണ്ട്.

ഇനിയും ഇതുപോലെ ഇൻസ്റ്റാഗ്രാമിൽ നിന്നും ചിലപ്പോൾ ഇടക്ക് വിട്ട് നിൽക്കേണ്ടി വന്നേക്കാം എന്നാൽ ഒരുപാട് നാൾ അങ്ങനെ വിട്ടനിൽക്കില്ല. ഇൻസ്റ്റാഗ്രാമിൽ ലൈക്‌, ഫോള്ളോവെർസ്, ഡിസ്‌ലൈക്ക് എന്നിവ സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് മുൻപും ഒരുപാട് വിമർശങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട് അത് കൊണ്ട് ട്രോൾ കണ്ടത് കൊണ്ട് ഇൻസ്റ്റാഗ്രാം വിട്ടതല്ല എന്നും പ്രിയ വ്യക്തമാകുന്നു.

ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചല്ല താൻ അകൗണ്ട് കളഞ്ഞതെന്നും അതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലന്നും പക്ഷെ ചിലർ പുബ്ലിസിറ്റിക്ക് വേണ്ടിയാണ് താൻ ഇൻസ്റ്റാഗ്രാം കളഞ്ഞത് എന്ന് പറയുമ്പോ വിഷമം ഉണ്ടാകുന്നു. കൊറോണ കാരണം എല്ലാവരും വിഷമിക്കുമ്പോൾ പബ്ലിസിറ്റി ആരും ആഗ്രഹിക്കില്ല, താൻ രണ്ട് മാസമായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയാണ്, ഭാവി, കരിയർ, വ്യക്തിപരമായ പ്രശനങ്ങൾ അങ്ങനെ പലതും ഉണ്ടാകുമെന്ന് പ്രിയ പറയുന്നു. പ്രണയം പരാജയപ്പെട്ടത് കൊണ്ടാണോ തേപ്പ് കിട്ടിയോ എന്നും പലരും ഇൻസ്റ്റാഗ്രാം കളഞ്ഞതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. അതൊന്നും അല്ല എന്നാണ് അവർക്കുള്ള മറുപടിയെന്നും പ്രിയ പറയുന്നു. എന്നാൽ ആദ്യ സിനിമയിലെ നായകനുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വരികയും പ്രിയ വാര്യർ അത് നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്റഗ്രമിൽ ബോയ്‌ഫ്രെണ്ടിന്റെ കൂടെയുള്ള ഫോട്ടോ പ്രിയ വാര്യർ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഉയർന്ന ട്രോളുകളും നെഗറ്റീവുകളും ഒരുപാട് മാറ്റം ഉണ്ടാക്കിയെന്നും മികച്ച വ്യക്തിയാകാൻ ഇത് സഹായിച്ചെന്നും പ്രിയ പറയുന്നു. കരിയർ തുടങ്ങിയിട്ട് അധികമായിട്ടില്ലന്നും ഇപ്പോൾ തന്നെ ഒരുപാട് നെഗറ്റീവ് കമെന്റുകൾ തനിക്ക് എതിരായി വരുന്നുണ്ട്. പോസിറ്റീവായി ചിന്തിച്ചാലും ഇടക്ക് നെഗറ്റീവ് കമെന്റുകൾ വേദനിപ്പിക്കാറുണ്ട് അങ്ങനെ വേദനിപ്പിക്കുന്ന കമെന്റുകൾ ഇടരുതേ എന്നും അഭ്യർത്ഥിച്ചാണ് പ്രിയ വാരിയർ വീഡിയോ അവസാനിപ്പിച്ചത്

-Advertisements-