Friday, March 29, 2024
-Advertisements-
KERALA NEWSപ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രമുള്ള സൗജന്യ റേഷൻ വിതരണം ഈ മാസം 20...

പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രമുള്ള സൗജന്യ റേഷൻ വിതരണം ഈ മാസം 20 മുതൽ

chanakya news
-Advertisements-

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള അരി ഈ മാസം ഇരുപതിന് വിതരണം ചെയ്യും. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രമുള്ള എ​എ​വൈ (മ​ഞ്ഞ), പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാർഡ് ഉടമകൾക്കുള്ള ഏ​പ്രി​ലി​ലെ സൗ​ജ​ന്യ അരിയാണ് വിതരണം ചെയ്യുന്നത്. ഒ​രു കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ചു കി​ലോ അ​രി വീ​ത​മാ​ണ് സൗ​ജ​ന്യ​മാ​യി ഇത് വഴി ല​ഭി​ക്കു​ന്ന​ത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ കിറ്റും ഇതിനോടൊപ്പം വിതരണം ചെയ്യും.

റേ​ഷ​ൻ കടകളിലെ തിരക്ക് നിയന്ത്രിക്കാനും അകലം പാലിക്കാനും കാ​ർ​ഡി​ന്‍റെ അ​വ​സാ​ന ന​മ്പ​ർ പ്ര​കാ​രമായിരിക്കും വി​ത​ര​ണം നടത്തുക. ഒ​രു സ​മ​യം അ​ഞ്ചു​പേ​രെ മാ​ത്ര​മേ ക​ട​യു​ടെ മു​ന്നി​ൽ അ​നു​വ​ദി​ക്കൂ. ഒ​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ന​മ്പ​രു​കാ​ർ​ക്ക് 22ന്. 2- 23, 3- 24, 4- 25, 5- 26, 6- 27, 7- 28, 8- 29. 9, 0 ​ന​മ്പ​രു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് 30ാം തീ​യ​തിയും അരി ലഭ്യമാകും.

ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ടോക്കൺ ഏർപ്പെടുത്തിയാകും വിതരണം നടത്തുക. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സ്വന്തം റേഷൻ കടയിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർ സ​മീ​പ​ത്തെ റേ​ഷ​ൻ ക​ട​യി​ൽ നിന്നും ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ് മെം​ബ​ർ/ കൗ​ൺ​സി​ല​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം 21നു ​മു​മ്പ് സ​മ​ർ​പ്പി​ച്ച് കിറ്റ് വാങ്ങവുന്നതാണ്.

-Advertisements-