Wednesday, April 24, 2024
-Advertisements-
NATIONAL NEWSപൗരത്വ നിയമം രാജ്യത്തെ ആരുടേയും പൗരത്വം കവർന്നെടുക്കില്ലെന്നു ഒടുവിൽ കപിൽ സിബിൽ സമ്മതിച്ചു

പൗരത്വ നിയമം രാജ്യത്തെ ആരുടേയും പൗരത്വം കവർന്നെടുക്കില്ലെന്നു ഒടുവിൽ കപിൽ സിബിൽ സമ്മതിച്ചു

chanakya news
-Advertisements-

ഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമംകൊണ്ട് രാജ്യത്തെ ഒരു പൗരൻമാരുടെയും പൗരത്വം നഷ്ട്ടപ്പെടില്ലെന്നു കോൺഗ്രസ്‌ എംപി കപിൽ സിബിൽ. സി എ എ രാജ്യത്തെ ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് അദ്ദേഹം നേരെത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ അത് അദ്ദേഹത്തിന്റെ വാദമല്ലെന്നും ഇപ്പോൾ സമ്മതിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി എ എയുമായി ബന്ധപ്പെട്ട് കപിൽ സിബിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ പ്രസംഗത്തിനിടയിൽ പറയുകയായിരുന്നു. തുടർന്ന് കപിൽ സിബിൽ എഴുനേറ്റ് സി എ എ ആരുടേയും പൗരത്വം ഇല്ലാതാക്കുമെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ജനസംഖ്യ രജിസ്റ്ററിൽ കപിൽ ചില ചോദ്യങ്ങൾ ആഭ്യന്തരമന്ത്രിയോട് ചോദിച്ചു. അതിന് മറുപടിയായി എൻ പി ആറിന് ഒരു രേഖയും ആവശ്യപ്പെടില്ലെന്നും അമിത് ഷാ മറുപടി നൽകി. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ കപിൽ സിബിലിനെയും രാജ്യസഭയിലെ മുഴുവൻ ആളുകളെയും ചർച്ചയ്ക്കായി ക്ഷണിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നത് മൂലം ഒരു പൗരന്റെയും പൗരത്വം നഷ്ടപ്പെടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഇതിനെ വളച്ചൊടിക്കുകയും ജനങ്ങളിൽ ഭീതി പരത്താനാണ് അവർ ശ്രമിക്കുന്നതെന്നും അമിത് ഷായും നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.

-Advertisements-