Thursday, March 28, 2024
-Advertisements-
KERALA NEWSഫേസ്ബുക്കിൽ വീട്ടമ്മയിട്ട ഫോട്ടോ മോർഫ് ചെയ്ത ശേഷം മതിലിൽ കൊണ്ട് വെച്ച യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിൽ വീട്ടമ്മയിട്ട ഫോട്ടോ മോർഫ് ചെയ്ത ശേഷം മതിലിൽ കൊണ്ട് വെച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

സോഷ്യൽ മീഡിയയിൽ പതുങ്ങിയിരിക്കുന്ന അപകടത്തെ കുറിച്ച് പലപ്പോഴും വാർത്തകളിൽ കാണാറുണ്ട്. ഫേസ്ബുക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സ്ത്രീകൾ പങ്കുവെയ്ക്കുന്ന ഫോട്ടോസും വിവരങ്ങളും പലപ്പോഴും വഴിവിട്ട രീതിയിൽ ചിലർ ഉപയോഗപെടുത്തുകയും അതുവഴി പണം തട്ടാനുള്ള ശ്രമവും നടത്താറുണ്ട്.

കഴിഞ്ഞ ദിവസം കൊരട്ടിയിലെ നടന്നത് അത്തരം ഒരു സംഭവമാണ്. ഫേസ്ബുക്കിൽ വീട്ടമ്മ പങ്കുവെച്ച ഫോട്ടോകൾ മോർഫ് ചെയ്യുകയും പിന്നീട് അത് മെമ്മറി കാർഡിലാക്കി വീട്ടമ്മയുടെ മതിലിന്റെ അരികിൽ കൊണ്ട് വെയ്ക്കുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവാണ് അറസ്റ്റിലായത്. കോനൂർ സ്വദേശി കേമ്പിള്ളി രഞ്ജിത്താണ് പോലീസ് പിടികൂടിയത്. മെമ്മറി കാർഡിലേക്ക് ചിത്രം കേറ്റിയ ശേഷമാണ് ഇയാൾ ഭീ ഷണി തുടങ്ങിയത്.

വീടിന്റെ മതിലിൽ മെമ്മറി കാർഡ് വെച്ച ശേഷം ഫോൺ സന്ദേശത്തിൽ കൂടിയാണ് ഇയാൾ വീട്ടമ്മയെ കാര്യങ്ങൾ അറിയിക്കുന്നത്. പണം തരണമെന്ന ഭീഷണി ഉയർത്തുകയും സ്ഥലവും സമയവും ഇയാൾ വീട്ടുകാരെ അറിയുകയും ചെയ്തു തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇയാളെ കണ്ടെത്തുകയും മോർഫ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്, ഫോൺ എന്നിവ കണ്ടെത്തുകയുമായിരുന്നു.

-Advertisements-