Thursday, April 25, 2024
-Advertisements-
KERALA NEWSഫേസ്‌ബുക്ക് കാമുകനെ കാണാൻ പോയ യുവതിക്ക് രണ്ടര പവന്റെ സ്വർണമാല നഷ്ടമായി

ഫേസ്‌ബുക്ക് കാമുകനെ കാണാൻ പോയ യുവതിക്ക് രണ്ടര പവന്റെ സ്വർണമാല നഷ്ടമായി

chanakya news
-Advertisements-

ഫേസ്ബുക്ക് പ്രണയങ്ങൾ നമ്മുടെ ഇപ്പോൾ നാട്ടിൽ സർവ്വ സാധാരണമാണ്. അതുപോലെ ഫേസ്ബുക്ക് പ്രണയത്തിലൂടെ പണി മേടിച്ചു കൂടിയവരും നിരവധിയാണ്. ഇത്തരത്തിൽ പണി കിട്ടിയ ഒരു സംഭവമാണ് വടക്കാഞ്ചേരിയിൽ നടന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഇരുപത്കാരിക്ക് നഷ്ടമായത് തന്റെ രണ്ടര പവന്റെ സ്വർണമാല ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 23 നാണു യുവതി മുണ്ടത്തിക്കോട് അറയ്ക്കൽ ജോബി എന്ന 23 കാരനെ കാണാൻ അത്താണിയിൽ എത്തിയത്. തുടർന്ന് ജോബിയുടെ കൂടെ ബൈക്കിൽ കയറി.

ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്ക് എത്തിയപ്പോൾ ജോബി ബൈക്ക് നിർത്തി യുവതിയുടെ കഴുത്തിലെ മാല ഊരി നൽകാൻ ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ജോബിയെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടത്തിക്കോടുള്ള സ്ഥാപനത്തിൽ മാല പണയപ്പെടുത്തി കാശുമായി മൂന്നാറിലേക്ക് പോയി അടിച്ചു പൊളിച്ചു. മൂന്നാറിൽ നിന്ന് തിരികെ എത്തി കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് പോലീസ് പിടികൂടിയത്.

-Advertisements-