Wednesday, April 24, 2024
-Advertisements-
KERALA NEWSബാറുകളും ബിവറേജസുകളും തുറന്ന് സർക്കാർ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് കെ സുരേന്ദ്രൻ

ബാറുകളും ബിവറേജസുകളും തുറന്ന് സർക്കാർ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് കെ സുരേന്ദ്രൻ

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപ്‌തി വര്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു ബാറുകളും ബിവറേജസുകളും തുറന്നു വെയ്ക്കുകയും, പരീക്ഷകൾ നടത്തുകയും ചെയ്യുന്ന സർക്കാർ തീരുമാനം ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം നിലവിൽ ഗുരുതരമായ രീതിയിലുള്ള സ്ഥിതിയിൽ തുടരുന്ന സാഹചര്യത്തിൽ സർവകലാശാലകളിലെയടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി വെയ്ക്കണമെന്നുള്ള നിർദേശത്തെ അവഗണിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന സി ബി എസ് ഇ പരീക്ഷകൾ മാറ്റിയെന്നും, സർക്കാർ പരീക്ഷ നടത്തിയേ അടങ്ങൂ എന്ന തരത്തിലുള്ള വാശി ആരെ തോൽപ്പിക്കാനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ബാറുകളും ബിവറേജസ് ഔട്ട്ലട്ടുകളും അടയ്ക്കണമെന്നുള്ള ആവശ്യം ഉയർന്നു വന്നിട്ടും സർക്കാർ അതിന് തയ്യാറായില്ലെന്നും, ബാറുകൾ അടച്ചാൽ സർക്കാർ ഖജനാവിൽ പണം ഉണ്ടാകില്ലന്നുള്ള ഭയമാണ് സർക്കാരിന് ഉള്ളതെന്നും, വൈറസിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും ആ സാഹചര്യം കണക്കിലെടുത്തു ആളുകൾ ഒത്തു കൂടാനുള്ള ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കരുതെന്നുള്ള നിർദേശമുണ്ട്. സർക്കാർ ഖജനാവിലേക്ക് പണം ഉണ്ടാക്കാനായി ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി

-Advertisements-