Thursday, April 25, 2024
-Advertisements-
KERALA NEWSബാലഭാസ്കർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഡ്രൈവർ അർജുനെ സിബിഐ സംഘം ചോദ്യം ചെയ്തു

ബാലഭാസ്കർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഡ്രൈവർ അർജുനെ സിബിഐ സംഘം ചോദ്യം ചെയ്തു

chanakya news
-Advertisements-

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഏറെ ദുരൂഹതകൾ നിലനിൽക്കുകയാണ്. എന്നാൽ അപകടത്തിൽപ്പെട്ടത് സംബന്ധിച്ചുള്ള കേസ് സി ബി ഐ അന്വേഷിച്ചുവരികയാണ്. 2018 സെപ്റ്റംബർ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് മകൾ തേജസ്വിനി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ ബാലഭാസ്കർ മരണപ്പെടുകയായിരുന്നു.

അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ബാലഭാസ്കറുടെ മരണം സംബന്ധിച്ചുള്ള കാര്യത്തിൽ വിശദമായ രീതിയിലുള്ള അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവും രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഈ കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു. തൃശൂരിൽ വെച്ച് അർജുനെ രണ്ട് മണിക്കൂറോളം സിബിഐ സംഘം ചോദ്യം ചെയ്തതാണ് ലഭിക്കുന്ന റിപ്പോർട്ട്.

നുണപരിശോധനയ്ക്ക് താൻ തയ്യാറാണെന്നും കൊല്ലത്തുനിന്നും കാറോടിച്ചത് ബാലഭാസ്കറാണെന്നുമാണ് അർജുൻ പറഞ്ഞത്. പിന്നിലെ സീറ്റിൽ താൻ ഉറങ്ങുകയായിരുന്നുവെന്നാണ് അർജുൻ മൊഴി നൽകിയിട്ടുള്ളത്. കൂടാതെ തനിക്ക് പറ്റിയിട്ടുള്ള പരിക്കുകളുടെ ചിത്രങ്ങളും അർജുൻ സിബിഐ സംഘത്തിന് കൈമാറിയിട്ടുണ്ട്. അപകടമുണ്ടായ വാഹനം ആരാണ് ഓടിച്ചതെന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. എന്നാൽ താനല്ല വാഹനമോടിച്ചതെന്നാണ് ഇപ്പോഴും അർജുൻ പറയുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അർജുനെ സിബിഐ സംഘം ചോദ്യം ചെയ്തത്.

ക്രൈംബ്രാഞ്ച് സംഘത്തിന് അർജുൻ നൽകിയ മൊഴി സമാനമായ രീതിയിൽ തന്നെയാണ്. എന്നാൽ അപകടസമയത്ത് അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ നൽകിയ മൊഴി. എന്നാൽ ബാലഭാസ്കർ മരണപ്പെടുന്നതിന് മുമ്പ് ഡോക്ടർക്ക് നൽകിയ മൊഴിയിലും അർജുൻ തന്നെയാണ് വാഹനമോടിച്ചിരുന്നത്. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അർജുനെ ചോദ്യം ചെയ്തത്.

-Advertisements-