ബിഗ്‌ബോസ് താരം ജെസ്‌ല മാടശേരി കാറപകടത്തിൽ മരണപെട്ടു ? പ്രതികരണവുമായി താരം

ബിഗ്‌ബോസ് മത്സരാർത്ഥിയും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി കൊണ്ടോട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫേസ്ബുക്കിലും വാട്സാപ്പിലും ജസ്ലയുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് വ്യാജ വാർത്ത പ്രചരിച്ചത്. എന്നാൽ ഈ വ്യാജ വാർത്തയോട് പ്രതികരിക്കുകയാണ് ജസ്ല.

സുഹൃത്തായ ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്കിലൂടെയാണ് ജെസ്‌ല ലൈവിൽ എത്തിയത് തുടർന്നാണ് വ്യാജവാർത്തയ്‌ക്കെതിരെ ജസ്ലയുടെ പ്രതികരണം. താന്‍ ഇപ്പോള്‍ നരകത്തില്‍ ആണെന്നും അവിടെ നിന്നാണ് സംസാരിക്കുന്നതെന്നും പറഞ്ഞായിരുന്നു ജെസ്‌ല ലൈവ് തുടങ്ങിയത്.

Also Read  കർഷക പ്രക്ഷോഭം വ്യക്തമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായകൻ മേജർ രവി

ജസ്‌ലയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം ;

ജെസ്‌ലയുടെ ഫേസ്‌ബുക്ക് അകൗണ്ട് താത്കാലികമായി ഫേസ്‌ബുക്ക് ഡിസേബിൾ ചെയ്തിരിക്കുകയാണ്.