Friday, March 29, 2024
-Advertisements-
ENTERTAINMENTബിഗ്‌ബോസ് വീട്ടിൽ നടക്കുന്നത് പീഡനം ; ബിഗ്‌ബോസ് ഷോ നിരോധിക്കണമെന്ന് ബിഗ്‌ബോസ് താരം ഓവിയ

ബിഗ്‌ബോസ് വീട്ടിൽ നടക്കുന്നത് പീഡനം ; ബിഗ്‌ബോസ് ഷോ നിരോധിക്കണമെന്ന് ബിഗ്‌ബോസ് താരം ഓവിയ

chanakya news
-Advertisements-

തമിഴ് സിനിമകളിൽ നിറഞ്ഞു നിന്ന താരമാണ് ഓവിയ. അവതാരികയായി കിരൺ ടിവിയിൽ എത്തിയ താരം പിന്നീട് തമിഴ് സിനിമകളിൽ സജീവമാവുകയിരുന്നു. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ടത് ബിഗ്‌ബോസ് തമിഴ് പതിപ്പിലായിരുന്നു. ബിഗ്ബോസ്സ് വീട്ടിൽ നിന്നും വെളിയിൽ വന്ന ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് താരത്തിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബിഗ്‌ബോസ് ഷോ തന്നെ ബാൻ ചെയ്യണമെന്നാണ് താരം നിലപാട് എടുത്തിരുക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ പുതിയ മുഖം പോലെയുള്ള സിനിമകളിൽ ചെറിയ റോളുകൾ ചെയ്ത് തുടങ്ങിയ ഓവിയ തമിഴ് സിനിമയിൽ അവസരങ്ങൾ ലഭിച്ചിട്ടും താരം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സിനിമയ്ക്കായി അതീവ ഗ്ലാമർ വേഷങ്ങളും താരം ചെയ്തിരുന്നു. 2017 ബിഗ്‌ബോസ് തമിഴ് പതിപ്പിൽ എത്തിയ താരം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.

കമലഹാസൻ അവതാരകനായി എത്തിയ ഷോയിൽ താരം മികച്ച മുന്നേറ്റമാണ് നടത്തിയത്. ബിഗ്‌ബോസ് ടൈറ്റിൽ വിന്നറായ ആരവുമായുള്ള പ്രണയ ബന്ധവും ഓവിയയുടെ നിലപാടുകളുമാണ് താരം ശ്രദ്ധിക്കപ്പടാനുള്ള കാരണം. സമ്മർദ്ദം കാരണം സ്വയം ഇഷ്ടപ്രകാരമാണ് താരം ഷോയിൽ നിന്നും പുറത്തുപോയത്. ഓവിയ ഫാൻസ്‌ തമിഴ്നാട് യൂണിറ്റ് പോലും ഓവിയയ്ക്ക് വേണ്ടി പ്രവർത്തിച്ചു വന്നിരുന്നു. സിനിമയിൽ ഒരുപാട് അവസരങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു. മത്സരാർത്ഥികളെ മാനസികമായി പീ ഡിപ്പിച്ചു ആ ത്മ ഹത്യ ചെയ്യിപ്പിക്കുന്ന തരത്തിലാണ് ബിഗ്‌ബോസ് ഷോ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അത്കൊണ്ട് ബിഗ്ഗ്‌ബോസ് നിരോധിക്കണമെന്നുമാണ് താരം നിലപാട് എടുത്തത്.

-Advertisements-