Wednesday, April 24, 2024
-Advertisements-
KERALA NEWSബിജെപിയെ പരിഹസിക്കാൻ നിങ്ങൾ എന്തിന് ഹിന്ദു സംസ്ക്കാരത്തെ അധിക്ഷേപിക്കുന്നു : ബോധപൂർവ്വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നവർക്കെതിരെ...

ബിജെപിയെ പരിഹസിക്കാൻ നിങ്ങൾ എന്തിന് ഹിന്ദു സംസ്ക്കാരത്തെ അധിക്ഷേപിക്കുന്നു : ബോധപൂർവ്വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നവർക്കെതിരെ സന്തോഷ് പണ്ഡിറ്റ്

chanakya news
-Advertisements-

കുഴൽപ്പണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ ബിജെപിയെ പരിഹസിക്കാൻ ഹിന്ദു സംസ്കാരത്തെ അവഹേളിക്കുന്നതിനെതിരെ ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ബിജെപിയെ വിമർശിക്കുന്നതിന്റെ മറവിൽ ബോധപൂർവ്വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുകയാണെന്നും ഒരു സമുദായത്തെ മുഴുവൻ കരിവാരി തേക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ബിജെപിക്കാരെ സൂചിപ്പിക്കാൻ ചിലർ ട്രോളുകളിൽ ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നെന്നും അതെന്തിനാണെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. കുറി തൊടുന്നവർ എല്ലാം ബിജെപിക്കാരല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ബിജെപി എന്ന പാർട്ടിയെ വിമർശിക്കുന്നു എന്നതിന്റെ “മറവിൽ” ചിലർ ട്രോള്കള് ഉണ്ടാക്കുമ്പോൾ ബോധപൂർവം ഹിന്ദു സംസ്കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയിൽ പെടുന്നു . ഉദാഹരണത്തിന് ബിജെപി ക്കാരെ സൂചിപ്പിക്കുവാൻ ട്രോള്ളിൽ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു . എന്തിനു ? നിങ്ങള്ക്ക് ഏതു പാർട്ടിക്കാരെയും വിമർശിക്കാം . പക്ഷെ അതിൻെറ മറവിൽ ഒരു മത വിഭാഗത്തെ ബോധപൂർവം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂർവം ഓർമിപ്പിക്കുന്നു.

hindu santhosh
ഹിന്ദു മതത്തിലെ മുഴുവൻ ആളുകളും ബിജെപി കാരല്ല, ഗോപി കുറിയോ ചന്ദനം തൊടുന്നവരും, ക്ഷേത്രത്തിൽ പോകുന്നവരും മുഴുവൻ ബിജെപി ക്കാർ അല്ല. (അങ്ങനെ എങ്കിൽ കേരളം ഇപ്പോൾ ബിജെപി ഭരിക്കുമായിരുന്നു ) അതിനാൽ മറ്റു മതസ്ഥർ ആയ ആളുകൾ ബിജെപി ക്കെതിരെ ട്രോളുകൾ ഉണ്ടാക്കുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ഇനിയെങ്കിലും ചന്ദനക്കുറി etc ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിന്ഹങ്ങൾ നൽകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. ബിജെപി യുടെ വിമര്ശനത്തിന്റെ “മറവിൽ” ഹിന്ദു മത വിഭാഗക്കാരെ ഇനിയെങ്കിലും അപമാനിക്കുന്നത് നിർത്തും എന്ന് കരുതുന്നു .
santhosh panditt

(വാൽകഷ്ണം.. മുമ്പ് ശബരിമല വിഷയം ഉണ്ടായ സമയത്തു , അയ്യപ്പ സ്വാമിയുടെ ഫോട്ടോ ഇട്ടവരെ മുഴുവൻ സംഖി , ചാണകം എന്നൊക്കെ വിളിച്ചു മറ്റു മതത്തിലെ ചിലർ ക്രൂരമായി അധിക്ഷേപിച്ചിരുന്നു . ശബരിമലയിൽ ചെല്ലുന്നവരോ , ക്ഷേത്രങ്ങളിൽ പോകുന്നവർ മുഴുവനോ ബിജെപി ക്കാർ ആണോ ? ഇനിയെങ്കിലും ചിന്തിക്കുക . To give respect, To take respect) By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

-Advertisements-