Thursday, March 28, 2024
-Advertisements-
KERALA NEWS(WATCH VIDEO) ബിജെപി പ്രവർത്തകാരുടെ വാഹനങ്ങൾക്കും വീടിനും നേരെ ആക്രമണവും തീവെപ്പും

(WATCH VIDEO) ബിജെപി പ്രവർത്തകാരുടെ വാഹനങ്ങൾക്കും വീടിനും നേരെ ആക്രമണവും തീവെപ്പും

chanakya news
-Advertisements-

കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗഗി നിയമത്തെ അനുകൂലിച്ചു ജനജാഗരൻ സമിതി നടത്തിയ പരിപാടിയിൽ പങ്കെടുത്തവരുടെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തി. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർ എസ് എസ് നേതാവായ വത്സൻ തില്ലങ്കേരിക്ക് താമസിക്കുവാൻ സൗകര്യം ഒരുക്കി നൽകിയ വീടിനു നേരെയാണ് ആക്രണം ഉണ്ടായത്.

Share

കൊടുങ്ങല്ലൂർ മേഖലയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവരുടെ വീടുകൾക്ക് നേരെ ഇടത്-ജിഹാദി ഭീകരരുടെ അക്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. കൊടുങ്ങലൂർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നിയമത്തിനെതിരെ കൊടുങ്ങല്ലൂരിൽ പരിപാടി നടത്തിയിരുന്നു. ഇതിന് ശേഷം രാത്രിയിലാണ് അക്രമങ്ങൾ അരങ്ങേറിയത്.നിരവധി വീടുകളും വാഹനങ്ങളും ബസ് സ്റ്റോപ്പുകളുമാണ് ആക്രമിക്കപ്പെട്ടു. ബിജെപി പ്രവർത്തകനായ ഉണ്ണികൃഷ്ണന്റെ വീടും ആക്രമണത്തിനിരയായി. ഉണ്ണികൃഷ്ണന്റെ മോട്ടോർ സൈക്കിൾ തീവെച്ച് നശിപ്പിച്ചു. ഇടവിലങ്ങിലെ ബിജെപി പഞ്ചായത്ത് മെംബർ സുരേഷിന്റെ മോട്ടോർ സൈക്കിളും ബിജെപി പ്രവർത്തകൻ അനിൽകുമാറിന്റെ കാറും അഗ്നിക്കിരയാക്കി. കൂടാതെ ബസ് സ്റ്റോപ്പും കൊടിമരവും ഉൾപ്പെടെ ഇരുളിന്റെ മറവിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തീരദേശ മേഖലയിൽ കലാപം ലക്ഷ്യമിട്ടാണ് ഇടത്- ജിഹാദി ഭീകരർ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ഫലം കാണാത്തതും പ്രതിഷേധത്തിന് പ്രതീക്ഷിച്ച ജനപങ്കാളിത്തം ഇല്ലാതിരുന്നതുമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം.

സുദര്ശനം (sudharshanam) यांनी वर पोस्ट केले सोमवार, ३ फेब्रुवारी, २०२०

ആക്രമണത്തിൽ കാറുകളും ബൈക്കുകളും നശിപ്പിക്കുകയും വീടിനു കേടുപാടുകൾ വരുത്തുകയും ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നതിന്റെ പേരിൽ കേരളത്തിലെ പലസ്ഥലങ്ങളിലുമുള്ള ബിജെപി പ്രവർത്തകർക്ക് നേരെയും അവരുടെ വാഹനങ്ങൾക്കും വീടുകൾക്ക് നേരെയും ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

-Advertisements-