Thursday, April 18, 2024
-Advertisements-
NATIONAL NEWSബിജെപി മന്ത്രിയെ സ്റ്റേഷനിലിട്ട് കൊ-ലപ്പെടുത്തിയ വികസിന്റെ പേരിൽ കാൺപൂരിൽ ഒരു ഗ്രാമം തന്നെയുണ്ട്, ഒടുവിൽ യോഗി...

ബിജെപി മന്ത്രിയെ സ്റ്റേഷനിലിട്ട് കൊ-ലപ്പെടുത്തിയ വികസിന്റെ പേരിൽ കാൺപൂരിൽ ഒരു ഗ്രാമം തന്നെയുണ്ട്, ഒടുവിൽ യോഗി സർക്കാരിന്റെ എൻകൗണ്ടറിൽ വീണു വികാസ്

chanakya news
-Advertisements-

ലക്‌നൗ: ഉത്തർപ്രദേശിൽ പോലീസിന്റെ വെടിയേറ്റ് കൊ-ല്ലപ്പെട്ട കൊടും ക്രിമിനൽ വികാസ് ദുബൈ നിരവധി കൊലക്കേസുകളിൽ പ്രതി. മാവോ-യിസ്റ്റ് ഭീ-കരത സംവിധാനം പോലെ തന്നെ ഒരു ഗ്രാമം മുഴുവൻ വികാസ് ദുബൈ തന്റെ നിയന്ത്രണത്തിലാക്കി. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിക്രു ഗ്രാമമാണ് വികാസ് ദുബൈയുടെതെന്ന് അറിയപ്പെടുന്നത്. 1990 ലാണ് ഗു-ണ്ടാ പ്രവർത്തനത്തിലേക്ക് വികാസ് ദുബൈ അരങ്ങേറുന്നത്. തുടർന്ന് അധികം താമസിയാതെതന്നെ കൊടും കുറ്റവാളിയായി മാറുകയായിരുന്നു. ബി എസ് പിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ആളുകളെ കൊ-ല്ലാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.

വികാസ് ദുബൈയുടെ ഭാര്യ സമാജ് വാദി പാർട്ടിക്ക് വേണ്ടി മത്സരിച്ചതിന്റെ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടായിരത്തി ഒന്നിൽ ഉത്തർപ്രദേശ് സഹ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സന്തോഷ് ശുക്ലയെ വികാസ് ദുബൈ പോലീസ് സ്റ്റേഷനിൽ വച്ച് കൊ-ലപ്പെടുത്തിയിരുന്നു. എന്നാൽ വികാസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിടുകയായിരുന്നു. ഉത്തർപ്രദേശിൽ യോഗി സർക്കാർ അധികാരത്തിൽ വന്നതോടെ ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ ശ്രമങ്ങൾ ആരംഭിച്ചതോടെ വികാസ് ദുബായ് അടക്കമുള്ള സംഘങ്ങൾക്ക് വലിയരീതിയിലുള്ള തിരിച്ചടിയായി. എന്നാൽ തന്റെ ഒപ്പമുള്ള അണികളും എന്തിനും തയ്യാറായിട്ടുള്ള കൂട്ടാളികളും തനിക്ക് സുരക്ഷ ഒരുക്കുമെന്നായിരുന്നു വികാസ് കരുതിയിരുന്നത്. വികാസ് ദുബൈ നേരത്തെ ചെയ്തിട്ടുള്ള കു-റ്റകൃത്യങ്ങളിൽ അന്വേഷണം ആരംഭിക്കുകയും അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്ന് മനസ്സിലായതിനെ തുടർന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തുകയായിരുന്നു.

വികാസിനേയും സംഘത്തെയും പിടികൂടാനെത്തിയ പോലീസിന് നേരെ വെടിയുതിർക്കുകയും ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാർ കൊ-ല്ലപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രതികളെ പിടികൂടുന്നതിനായുള്ള ശ്രമം സർക്കാരും പൊലീസും ഊർജ്ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വികാസിന്റെ മൂന്ന് അനുയായികളെ കഴിഞ്ഞദിവസം പോലീസ് വെടിവെച്ച് കൊ-ലപ്പെടുത്തി. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ മഹാകാൽ ക്ഷേത്രത്തിലെത്തിയ വികാസിനെ ജീവനക്കാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മധ്യപ്രദേശിൽ നിന്നും പോലീസ് സംഘം ഉത്തർപ്രദേശിലേക്ക് കൊണ്ടുവരുന്ന വഴി ജീപ്പ് അപകടത്തിൽ പെടുകയും തുടർന്ന് പോലീസിന്റെ തോക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബൈയ്ക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റ് വികാസ് ദുബായ് കൊ-ല്ലപ്പെടുകയായിരുന്നു. കൂടാതെ പോലീസിന്റെ റെയ്ഡ് സംബന്ധിച്ചുളള വിവരം വികാസ് ദുബൈക്ക് ചോർത്തി കൊടുത്തിട്ടുള്ള പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കുന്ന തരത്തിലുള്ള ഇത്തരം നടപടിക്കെതിരെ ശക്തമായ നടപടി ക്രമങ്ങൾ കൈക്കൊള്ളാനാണ് ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

-Advertisements-