Friday, March 29, 2024
-Advertisements-
NATIONAL NEWSബൈക്കിനു പിന്നിൽ നായയെ കെട്ടിയിട്ടു ബൈക്ക് ഓടിച്ചു യുവാക്കളുടെ ക്രൂ-രത: പോലീസ് കേസെടുത്തു

ബൈക്കിനു പിന്നിൽ നായയെ കെട്ടിയിട്ടു ബൈക്ക് ഓടിച്ചു യുവാക്കളുടെ ക്രൂ-രത: പോലീസ് കേസെടുത്തു

chanakya news
-Advertisements-

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് പിന്നിൽ നായയെ കെട്ടിയിട്ട് ക്രൂ-രതയുമായി യുവാക്കൾ. മഹാരാഷ്ട്രയിലെ ഔറഗാബാദിലാണ് ഇത്തരത്തിലുള്ള ക്രൂ-രമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ബൈക്കിന് പിന്നിൽ നായയെ കെട്ടിയിടുകയും ഫെയ്ക്ക് മുന്നോട്ടുപോകുമ്പോൾ നായ നിലത്തുകൂടി വലിഞ്ഞു പോവുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുന്നത്.

ബൈക്കിന് പിന്നിലായി കാറിൽ പോയിരുന്നയാളാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. മൃഗങ്ങൾക്കെതിരെ ഉള്ള ക്രൂ-രത തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം കേരളത്തിൽ തേങ്ങയിൽ സ്ഫോടക വസ്തുക്കൾ നിറച്ചു നൽകി ആനയെ കൊ-ന്ന സംഭവം രാജ്യമൊട്ടാകെ ചർച്ചാ വിഷയമായിരുന്നു. അതുപോലെ തന്നെ ഹിമാചൽ പ്രദേശിലും സ്പോടക വസ്തുക്കൾ നിറച്ച ഗോതമ്പുണ്ട കഴിച്ച പശു ച-ത്തിരുന്നു.

-Advertisements-