Thursday, April 18, 2024
-Advertisements-
KERALA NEWSബൈജുവിന്റെ കഷ്ടതയ്ക്ക് നടുവിലേക്ക് ഭാഗ്യദേവത വെച്ച് നീട്ടിയത് 80 ലക്ഷം രൂപ; ലോറി ഡ്രൈവർ...

ബൈജുവിന്റെ കഷ്ടതയ്ക്ക് നടുവിലേക്ക് ഭാഗ്യദേവത വെച്ച് നീട്ടിയത് 80 ലക്ഷം രൂപ; ലോറി ഡ്രൈവർ ഇനി ലക്ഷപ്രഭു

chanakya news
-Advertisements-

കാരുണ്യ ദേവത ഇത്തവണ കടാക്ഷിച്ചത് മുതുകുളത്തെ ലോറി ഡ്രൈവറെയും കുടുംബത്തെയുമാണ്. മുതുകുളം തെക്ക് അനുഗ്രഹയിൽ ബൈജുവിന് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. നാലു വർഷക്കാലത്തോളമായി വാടകവീട്ടിൽ കഴിയുകയായിരുന്നു ബൈജുവും കുടുംബവും. സ്വന്തമായി വസ്തു വാങ്ങണമെന്നും വീട് വെക്കണമെന്നും കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നുമുള്ള ആഗ്രഹം ബൈജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. എന്നാൽ ടിപ്പർ ലോറി ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ഇതെല്ലാം എങ്ങനെ സാധിക്കുമെന്നുള്ള നിരാശയും ഇവർക്കുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തോൽപ്പിച്ചു കൊണ്ടാണ് ബൈജുവിനെയും കുടുംബത്തെയും ഭാഗ്യദേവത കടാക്ഷിച്ചത്.

ബൈജുവിന്റെ ഭാര്യ ഷീന, മക്കൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആനന്ദ്, ഏഴാംക്ലാസ് വിദ്യാർഥിനിയായ ഐശ്വര്യ എന്നിവരാണ്. വെട്ടത്ത്മുക്കിലെ രാജു എന്ന ആളുടെ കടയിൽനിന്നും ബൈജു എടുത്ത് പി ഡി 226176 എന്ന നമ്പറിലുള്ള ലോട്ടറിയ്ക്കാണ് സമ്മാനം ലഭിച്ചത്. തുടർന്ന് ലോട്ടറി കരിയിലക്കുളങ്ങര എസ് ബി ഐ ബാങ്കിൽ ഏൽപ്പിച്ചു. ഏതാണ്ട് നാലു വർഷക്കാലമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെന്നും മുൻപ് രണ്ടു തവണയായി അമ്പതിനായിരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ബൈജു പറയുന്നു.

-Advertisements-