Thursday, April 25, 2024
-Advertisements-
ENTERTAINMENTബ്രായുടെ അളവ് ചോദിച്ച യുവാവിന് ചെറുത് മതിയെന്ന് മറുപടി നൽകി ബിഗ്‌ബോസ് താരം

ബ്രായുടെ അളവ് ചോദിച്ച യുവാവിന് ചെറുത് മതിയെന്ന് മറുപടി നൽകി ബിഗ്‌ബോസ് താരം

chanakya news
-Advertisements-

നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായി മിനിസ്‌ക്രിനിൽ എത്തിയ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായ്ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായ സ്ത്രീധനത്തിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു. അഡ്വവൻചേഴ്‌സ് ഓഫ്‌ ഓമനക്കുട്ടൻ, ഹണി ബി 2 എന്നി ചിത്രങ്ങളിൽ താരം തന്റെ മികച്ച പ്രകടനം കാഴ്ച വച്ചു.

arya bigboss 1 1
അവതാരിക, നടി എന്നതിലപ്പുറം നല്ലൊരു മോഡൽ കൂടിയാണ് താരം. കൂടാതെ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഒന്നിൽ പങ്കെടുക്കുകയും കോവിഡ് കാരണം ഷോ അവസാനിപ്പിക്കുന്നത് വരെ ഷോയിൽ മികച്ച മത്സരാർത്ഥിയായ നിൽക്കാനും താരത്തിന് സാധിച്ചു. എന്നാൽ ബിഗ്‌ബോസ് ഷോ കാരണം നിരവധി വിമർശനങ്ങളും ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നടിയായ അർച്ചന സുശീലന്റെ സഹോദരനുമായുള്ള പ്രണയത്തെ തുടർന്ന് പതിനെട്ടാം വയസ്സിൽ വിവാഹതയായ താരം കുറച്ചു വർഷങ്ങൾക്ക് മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹ ബന്ധം വേർപെടുത്താൻ കാരണം താൻ തന്നെയാണെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമുകളിൽ സജീവമായ താരം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും തന്റെ ആരാധകർക്കായി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ യുവാവ് പോസ്റ്റ് ചെയ്ത കമന്റും അതിന് ആര്യ നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വളരെ മോശപ്പെട്ട രീതിയിലാണ് യുവാവ് കമന്റ് രേഖപ്പെടുത്തിയത്.
arya bigboss

ആര്യയുടെ ചിത്രത്തിന് താഴെ ബ്രായുടെ അളവ് എത്രയാണ് എന്നാണ് യുവാവ് കമന്റ് ചെയ്തത്. എന്നാൽ ബ്രായുടെ അളവ് ചോദിച്ച യുവാവിന് ശക്തമായ മറുപടിയാണ് ആര്യ നൽകിയത്. സൈസിന്റെ കാര്യത്തിൽ തങ്ങളുടെ അമ്മയുടെതിനേക്കാൾ ചെറുത് മതി അതിന് അവരുടെ സഹായം തേടാം എന്നായിരുന്നു ആര്യ മറുപടിയായി നൽകിയത്. താരത്തിന്റെ വാക്കുകൾ ഇതിനൊടകം തന്നെ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ്. നിരവധിയാളുകൾ താരത്തിന് പിന്തുണയുമായെത്തി. കഴിഞ്ഞ കുറച്ച് ദിവസം മുൻപ് നടിയും അവതാരികയുമായ അശ്വതിക്കും സമാനമായ രീതിയുള്ള അനുഭവം ഉണ്ടാവുകയും അശ്വതി നൽകിയ മറുപടി വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു.

-Advertisements-