Friday, April 19, 2024
-Advertisements-
KERALA NEWSബ്രാഹ്മിൺ പെൺകുട്ടി മുസ്‍ലിം യുവാവിനെ ഇഷ്ടമാണെന്ന് പറഞ്ഞാൽ എന്ത് സംഭവിക്കും അത് തന്നെ സംഭവിച്ചു ...

ബ്രാഹ്മിൺ പെൺകുട്ടി മുസ്‍ലിം യുവാവിനെ ഇഷ്ടമാണെന്ന് പറഞ്ഞാൽ എന്ത് സംഭവിക്കും അത് തന്നെ സംഭവിച്ചു അതുകൊണ്ട് ഒളിച്ചോടേണ്ടി വന്നു ; വിവാഹത്തെ കുറിച്ച് ഇന്ദ്രജ

chanakya news
-Advertisements-

മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത താരമാണ് ഇന്ദ്രജ. മലയാളത്തിലെ മുൻ നിര താരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരത്തിന് നിരവധി ആരാധകരുമുണ്ട്. ഉസ്താദ്, ബെൻജോൺസൺ, മയിലാട്ടം ക്രോണിക് ബാച്ചിലർ തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് ഇന്ദ്രജ.

തമിഴ് സിനിമയിൽ ബാലതാരമായി എത്തിയ ഇന്ദ്രജ പിന്നീട് നായിക പദവിയിലേക്ക് ഉയരുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാവുകയാണ് താരം. തുളു ബ്രാഹ്മണ വിഭാഗത്തിലുള്ള ഇന്ദ്രജ നീണ്ട 6 വർഷത്തെ പ്രണയത്തിന് ശേഷം ഒരു മുസ്ലിം മതസ്ഥനെയാണ് വിവാഹം കഴിച്ചത്.

തിരക്കഥാകൃത്തും നടനുമായ അബ്സറിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. അബ്സറിനെ പ്രണയിക്കുന്നതിന് മുൻപ് നീണ്ട നാളത്തെ സൗഹൃദം തങ്ങൾക്ക് ഇടയിൽ നിലന്നിരുന്നുവെന്നും, വിവാഹത്തിന് കഴിക്കുന്ന ആള് മ ദ്യപിക്കരുത് പുകവലിക്കരുത് എന്ന നിർബന്ധം തനിക്കുണ്ടായിരുന്നു അങ്ങനെയുള്ള ഒരാളാണ് അബ്സർ അതിനാലാണ് പിന്നീട് അദ്ദേഹത്തെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന തീരുമാനം എടുത്തതെന്നും ഇന്ദ്രജ പറയുന്നു.

താൻ വിവാഹം കഴിക്കുന്നത് മറ്റൊരു മതസ്ഥനെയാണ് എന്നത് വീട്ടിൽ പ്രശനമുണ്ടായെന്നും എന്നാൽ വീട്ടിൽ കൂടുതൽ പ്രശനങ്ങളുണ്ടാകാതെ ഇരിക്കാൻ ആറു വർഷത്തോളം ഇരുവരും കാത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടുകാർ തിരിച്ചറിയുമെന്ന് കരുതിയെന്നും താരം പറയുന്നു എന്നാൽ അതിൽ പകുതി മാത്രമേ ഇരുവർക്കും വിജയിക്കാൻ കഴിഞ്ഞൊള്ളുവെന്നും അത്കൊണ്ടാണ് ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്യേണ്ടി വന്നതെന്നും ഇന്ദ്രജ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് താരം തുറന്ന് പറഞ്ഞത്

-Advertisements-