Thursday, March 28, 2024
-Advertisements-
KERALA NEWSഭക്ഷ്യകിറ്റ് മാത്രം നൽകി ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ല ; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ചലച്ചിത്ര താരം ടിനി...

ഭക്ഷ്യകിറ്റ് മാത്രം നൽകി ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ല ; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ചലച്ചിത്ര താരം ടിനി ടോം

chanakya news
-Advertisements-

കൊച്ചി : ഭഷ്യകിറ്റ് നൽകി മാത്രം ജനങ്ങളെ സന്തോഷിക്കാനാവില്ല. പിണറായി സർക്കാരിനെതിരെ വിമർശനവുമായി സിനിമ താരം ടിനി ടോം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പിണറായി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

ഭക്ഷ്യ കിറ്റ് മാത്രം നൽകി ജനങ്ങളെ സന്തോഷിപ്പിക്കാൻ സാധിക്കില്ലെന്നും കിറ്റോ ഭക്ഷണമോ മാത്രമല്ല ജനങ്ങളുടെ ആവശ്യമെന്നും അവർക്ക് വിനോദം കൂടി ആവശ്യമാണെന്നും ടിനി ടോം പറഞ്ഞു. കിറ്റ് കൊണ്ട് വിശപ്പടങ്ങുമായിരിക്കും എന്നാൽ ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും അവന്റെ മാനസിക ആരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണെന്നും ടിനി ടോം പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നില്ല. സിനിമ പ്രവർത്തകർ നിവേദനം നൽകിയിട്ടും സംസ്ഥാന സർക്കാർ സിനിമാ പ്രവർത്തകരുടെ ആവിശ്യം അംഗീകരിച്ചില്ല. തുടർന്ന് സിനിമ ചിത്രീകരണം അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് താരം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

-Advertisements-