Thursday, April 25, 2024
-Advertisements-
ENTERTAINMENTഭയം നിറച്ചു പൊട്ടിച്ചിരിക്കുന്ന സൈക്കോയെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ''ദി നാച്ചുറൽ സൈക്കോ'' വേറെ ലെവൽ

ഭയം നിറച്ചു പൊട്ടിച്ചിരിക്കുന്ന സൈക്കോയെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ”ദി നാച്ചുറൽ സൈക്കോ” വേറെ ലെവൽ

chanakya news
-Advertisements-

ലോക്ക് ഡൗൺ സമയത്ത് കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നും മലയാളി കലാകാരന്മാർ ചെയ്ത ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഭയം നിറച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്ന സൈക്കോപാത്തുകളെയായിരിക്കും ഇതുവരെ കണ്ടിട്ടുണ്ടാവുക. എന്നാൽ അതിനെല്ലാം മുകളിലാണ് “ദി നാച്ചുറൽ സൈക്കോ” എന്ന ഈ കൊച്ചു സിനിമ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കോർത്തിണക്കിയുള്ള കഥ പറയുന്ന ഈ ചിത്രം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാതെ കടന്നു പോകാൻ സാധിക്കില്ലെന്നുള്ളത് ഒരു സത്യമാണ്.

മൊബൈൽ ഫോണിൽ അതിന്റെ സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തിയാണ് പട്ടാമ്പി കൊപ്പം, പുലാശ്ശേരി സ്വദേശി ചിത്രകാരനും ശില്പിയുമായ മഹേഷ്‌ കെ നാരായണനാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നു ദിവസങ്ങൾ കൊണ്ട് കർണ്ണാടകയിലെ ചിത്രദുർഗ്ഗിലാണ് പ്രസ്തുത ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, എഡിറ്റിംഗ്, ക്യാമറ, സ്ക്രീൻപ്ലെ, എന്നിവയും നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ കെ നാരായണനാണ്.

ഈ ഹ്രസ്വചിത്രത്തിന്റെ കല, സംവിധാനം, അഭനയം എന്നിവ കാഴച്ച വെച്ചിരിക്കുന്നത് ചിത്രകാരൻ അനീഷ് കൊപ്പമാണ്. മലയാള ശബ്ദം നൽകിയിരിക്കുന്നത് ദേവൻ കൊപ്പവും, ഇംഗ്ലീഷിൽ അമ്പിളി നായരുമാണ്. ചിത്രത്തിന്റെ ദൈർഘ്യം 7:16 മിനിട്ടാണ്. യുട്യൂബ് ചാനലായ പോപ്പുലർ മലയാളം മീഡിയയിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്

-Advertisements-